SignIn
Kerala Kaumudi Online
Monday, 05 October 2026 2.00 AM IST

തെരഞ്ഞടുപ്പ് പ്രചാരണത്തിന് കുട്ടി; ഉദയനിധിക്ക് എതിരെ കേസ്

k

ചെന്നൈ: തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കുട്ടിയെ ഉപയോഗിച്ചതിന് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസ്. ശനിയാഴ്ച ധാരാപുരത്തെ ഉപതിരഞ്ഞടുപ്പ് പ്രചാരണ യോഗത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പെരിയാർ പ്രതിമയ്ക്ക് സമീപം നടന്ന യോഗത്തിനിടെ കുട്ടിയക്കൊണ്ട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അധിക്ഷേപ പരാമ‌ർശം പറയിച്ചെന്നും

മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDHYANIDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360