
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം പരിശോധിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്രി (ജെ.പി.സി), സുപ്രീംകോടതി ജഡ്‌ജിമാരെ കാണാൻ നടത്തിയ നീക്കത്തിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ജഡ്‌ജിമാർ. വിവാദമായതിനെ തുടർന്ന് കൂടിക്കാഴ്ച ഉപേക്ഷിച്ചിരുന്നു. ബിൽ നിയമമാകുമ്പോൾ അതിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്‌ത് ഹർജിയെത്തിയാൽ സുപ്രീംകോടതിയാണ് പരിഗണിക്കേണ്ടത്. ഇത്തരം നീക്കങ്ങൾ ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുന്നതാണെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജിമാരായ മദൻ ബി. ലോക്കൂർ, സുധാൻഷു ധൂലിയ, എ.കെ. പട്നായിക് എന്നിവർ പ്രതികരിച്ചു. 'ദിൽ സേ വിത്ത് കപിൽ സിബൽ" എന്ന യുട്യൂബ് ചാനൽ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ചയ്‌ക്ക് ശ്രമം നടക്കുന്നതിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |