
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലി മോഷണം ആരോപിച്ചുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. സിലിഗുരിക്ക് സമീപം മാട്ടിഗാര -ബാഗ്‌ദോഗ്ര മേഖലയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. പിക്കപ്പ് വാനിലും കാറിലുമായെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. വാഹനങ്ങൾ കത്തിച്ചു. ഉത്തർ ദിനാജ്പൂർ സ്വദേശി സാഹിദ് അക്തർ, ഹരിയാന സ്വദേശി ഷാദ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് പ്രദേശത്ത് നിരവധി കന്നുകാലി മോഷണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നാട്ടുകാർ ഇവരെക്കണ്ട് ബഹളമുണ്ടാക്കുകയും തടയുകയുമായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |