
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം ഇന്ന്. ഇന്ത്യയുടെ ഗതിനിർണ്ണയ സംവിധാനമായ 'നാവിക്' പദ്ധതിക്കായുള്ള എൻ.വി.എസ് 02 ഉപഗ്രഹവുമായി ജി.എസ്.എൽ.വിയുടെ എഫ് 15 റോക്കറ്റാണ് സെഞ്ച്വറി നേട്ടവുമായി കുതിക്കുന്നത്. രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 6.23നാണ് ആ ചരിത്ര നിമിഷം. 27മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ പുലർച്ചെ 2.23ന് തുടങ്ങി.
1979ലാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹ വിക്ഷേപണങ്ങൾ ആരംഭിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാനായി ഡോ.വി.നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണിത്. അമേരിക്കയുടെ ജി.പി.എസിനും ചൈനയുടെ ബൈദൗവിനും ബദലാവാൻ ശേഷിയുള്ളതാണ് 'നാവിക്'. സൈനികാവശ്യങ്ങൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും കപ്പലുകൾക്കും വാണിജ്യവാഹനങ്ങൾക്കും ഇപ്പോൾ നാവിക് ലഭ്യമാണ്. 2013നാണ് നാവിക് ശ്രേണിയിലെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങിയത്.
നൂറാം വിക്ഷേപണം,
നിർണായക പടവുകൾ
1969ൽ വിക്രംസാരാഭായിയുടെ നേതൃത്വത്തിൽ ശ്രീഹരിക്കോട്ട കണ്ടെത്തി. 1971 ഒക്ടോബർ 9ന് രോഹിണി റോക്കറ്റ് വിക്ഷേപിച്ച് പരീക്ഷണം. 1979 ഓഗസ്റ്റ് എസ്.എൽ.വി3 എന്ന റോക്കറ്റ് വിക്ഷേപിച്ച് തുടക്കം
1993 സെപ്തംബർ 20ന് ഒന്നാം വിക്ഷേപണത്തറയുടെ ഉദ്ഘാടനവും പി.എസ്.എൽ.വി റോക്കറ്റിന്റെ ആദ്യവിക്ഷേപണവും. 2001 ഏപ്രിൽ 18ന് ജി.എസ്.എൽ.വി വിക്ഷേപണം
2005 മെയ് 5ന് രണ്ടാം വിക്ഷേപണത്തറയുടെ ഉദ്ഘാടനം. 2008 ഒക്ടോബർ 22 ചന്ദ്രയാൻ1,
2013 ജൂലായ് 1ന് റിമോട്ട് സെൻസിംഗ് ഉപഗ്രഹ ശ്രേണിയായ ഐ.ആർ.എൻ.എസ്.എസ്. നാവിഗേഷൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണം
2013 നവംബർ 5ന് മംഗൾയാൻ, 2014 ആഗസ്റ്റ് 1ന് സ്വന്തം ക്രയോജനിക് എൻജിൻ വിക്ഷേപണം. 2017 ഫെബ്രുവരി 14ന് ഒരു ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ. 2019 ഏപ്രിൽ 1ന് 28 ഉപഗ്രഹങ്ങൾ ഒരു റോക്കറ്റിൽ വിക്ഷേപിച്ചു
2022 നവംബർ 28 അഗ്നികൂലിന്റെ സ്വകാര്യ വിക്ഷേപണത്തറ നിർമ്മിച്ചു. 2023 ജൂലായ് 14ചന്ദ്രയാൻ 3, 2023 സെപ്തംബർ 2 ആദിത്യ എൽ 1, 2024 ഫെബ്രുവരി 20 ഹ്യൂമൻ റേറ്റഡ് എൽ.വി.എം.3, 2024 ഡിസംബർ 30 സ്പെഡക്സ് ഉപഗ്രഹ വിക്ഷേപണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |