SignIn
Kerala Kaumudi Online
Sunday, 14 June 2026 10.23 PM IST

നീറ്റ് പുനഃപരീക്ഷ : അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു,​ ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാം

READ ENGLISH VERSION
neet-

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in/ വഴി ഹാൾടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാ‍ൾടിക്കറ്റ് ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി.

ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാവിലെ 11ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് 1.45ന് ഇൻവിജിലേറ്റർമാർ ടെസ്റ്റ് ബുക്ക് ലെറ്റുകൾ വിതരണം ചെയ്യും. ഇത്തവണ പരീക്ഷാ സമയം 195 മിനിട്ടായി വർദ്ധിപ്പിച്ചിട്ടുണ്ട്. റഫ് വർക്കുകൾ ചെയ്യുന്നതിനായി മുൻപ് നൽകിയ രണ്ട് പേജുകൾക്ക് പകരം ഇനി മുതൽ നാലുപേജുകൾ ലഭ്യമാക്കുമെന്നും എൻ.ടി,​എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360