SignIn
Kerala Kaumudi Online
Friday, 07 August 2026 9.44 AM IST

കടലാസ് കഷ്‌ണങ്ങളിൽ എഴുതിയെടുത്തു, ഓർത്തുവച്ച് ചോദ്യോത്തരങ്ങൾ കടത്തി, പ്രതികൾ നീറ്റ് ചോദ്യപേപ്പർ കടത്തിയതിങ്ങനെ

neet-exam-leak
പ്രതികളിലൊരാളെ ഡൽഹി റോസ് അവന്യു കോടതിയിലെത്തിക്കുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റംചെയ്‌തതെങ്ങനെയെന്ന് വ്യക്തമാക്കി സിബിഐ. ചെറിയ പേപ്പറുകളിൽ ചോദ്യവും ഉത്തരവും എഴുതിയെടുത്തും ചിലരാകട്ടെ ചോദ്യോത്തരങ്ങൾ ഓർത്തുവച്ച് ജോലികഴിഞ്ഞ് മടങ്ങവെ അവ എഴുതിയെടുത്തും പുറത്തേക്ക് കടത്തി. എൻസിഇആർടി പുസ്‌തകത്തിലെ പ്രസക്ത ഭാഗങ്ങൾ രേഖപ്പെടുത്തിയും ഇവർ ചോദ്യപേപ്പർ കടത്തിയെന്ന് സിബിഐ കണ്ടെത്തി. 94 പേജുകളുള്ള കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുന്ന പ്രതികളുടെ ഹർജിയെ എതിർത്ത് കുറ്റപത്രം സമർപ്പിച്ചെന്നും ഇനിയൊന്നും കണ്ടെത്താനില്ലെന്നും സി.ബി.ഐ.ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു.

നുണപരിശോധന,ബ്രെയിൻ മാപ്പിംഗ്,പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയരാകാമെന്ന് കാട്ടി മംഗിലാൽ ബിവാൽ, ദിനേശ് ബിവാൽ, വികാസ് ബിവാൽ എന്നീ പ്രതികളാണ് ഹർജി സമർപ്പിച്ചിരുന്നത്. ഇന്നലെ വാദമുഖങ്ങൾ പൂർത്തിയായതോടെ ഹർജി തിങ്കളാഴ്ച വിധി പറയാനായി മാറ്റി. അതിനിടെ കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇന്നലെ കേസിലെ 13 പ്രതികൾക്കും കൈമാറി. കുറ്റപത്രം സ്വീകരിക്കുന്നതിൽ ഇന്ന് തീരുമാനമെടത്തേക്കും.

English Summary

The CBI has revealed how the first three accused in the NEET question paper leak case allegedly smuggled exam content. According to the investigation, they copied questions and answers onto small pieces of paper, memorized them during work and wrote them down later, and even noted relevant sections from NCERT textbooks to leak the paper.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEETUG, NEET EXAM, LEAKED RECORDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360