
ലക്‌നൗ : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉത്തർപ്രദേശ് സംസ്ഥാനത്ത് നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മഹാരാജ്‌ഗഞ്ച്, കുശിനഗർ ജില്ലകളിൽ നിന്നാണ് നേപ്പാളിൽ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെടുത്തത്. ദുരന്തമുണ്ടായ ചിത്വാൻ മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. മഹാരാജ്‌ഗഞ്ചിൽ നിനന് തിരിച്ചറിയാൻ കഴിയാത്ത നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കുശിനഗർ ജില്ലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഈ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 579 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 1400ഓളം പേരെ കാണാതായി. നേപ്പാളിൽ നിന്ന് ജലം ഒഴുകിയെത്തുന്ന മഹാരാജ്‌ഗഞ്ചിലെ നദികളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന്ന ജില്ലാ ഭരണകൂടം അറിയിച്ചു. പാട്നയിൽ ഒന്നിലേറെ സ്ഥലങ്ങളിൽ ഗംഗാനദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |