SignIn
Kerala Kaumudi Online
Thursday, 27 August 2026 11.13 AM IST

ജീവനൊടുക്കാൻ ചാടിയത് പത്താംനിലയിൽ നിന്ന്: വീണത് മരത്തിനുമുകളിൽ പിന്നീട് സംഭവിച്ചത്

rescue
മരത്തിൽ​ കുടുങ്ങിക്കിടന്ന യുവതിയെ ഫയർഫോഴ്സ് സംഘം രക്ഷിക്കുന്നു,​ Photo Credit: X

മുംബയ്: മുംബയിലെ ഭാണ്ഡുപ് വെസ്റ്റിൽ കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധു മരത്തിന്റെ ചില്ലയിൽ കുടുങ്ങി. സൺഷൈൻ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിലാണ് സംഭവം.

ബുധനാഴ്ച രാവിലെ പ്രതീക്ഷ ഹിവ്‌രാലെ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. എന്നാൽ യുവതി കെട്ടിടത്തിന് സമീപമുണ്ടായിരുന്ന വലിയൊരു മരത്തിന്റെ ചില്ലയിൽ കുടുങ്ങുകയായിരുന്നു. നിലത്തുനിന്ന് ഏകദേശം 20-25 അടി ഉയരത്തിൽ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവതി.

വിവരമറി‌ഞ്ഞ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം അവരെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. വീഴ്ചയിൽ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്കായി സി‌യോൺ ആശുപത്രിയിലേക്കും മാറ്റി.

നാലുമാസം മുൻപായിരുന്നു പ്രതീക്ഷയുടെ വിവാഹം. ഭർത്താവിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രതീക്ഷയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ പൊലീസിന് ഇതുവരെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

English Summary

A newlywed woman, Pratiksha Hivrale, miraculously survived after jumping from the tenth floor of a building in Bhandup, Mumbai. She landed on a tree branch and was subsequently rescued by the fire department. Hivrale sustained severe leg injuries and is in critical condition in intensive care. Police are awaiting her recovery to record a statement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWLYWED WOMAN, LANDS ON TREE, RESCUE, MUMBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY