SignIn
Kerala Kaumudi Online
Sunday, 20 September 2026 4.43 AM IST

ആഴ്‌സനലിനും ചെൽസിക്കും തോൽവി

s

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെചാമ്പ്യൻമാരായ ആഴ്‌സനലിനെ ബ്രൈറ്റൺ 3-0ത്തിന് കീഴടക്കി. ജയത്തോടെ ബ്രൈറ്റൺ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ അഴ്‌സനൽ ഒന്നിൽ നിന്ന് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഗണ്ണേഴ്സിന്റെ സീസണിലെ ആദ്യ തോൽവിയാണിത്. ചെൽസിയെ ഇതേ സ്കോറിന് ബ്രെന്റ് ഫോർഡും കീഴടക്കി.

ഇന്ന്മാഡ്രിഡ് ഡെർബി

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ഇന്ന് റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും മുഖാമുഖം വരുന്ന സീസണിലെ ആദ്യ ഡെർബി പോരാട്ടം. ഇന്ത്യൻ സമയം രാത്രി 7.45 മുതലാണ് മത്സരം. അത്‌ലറ്റിക്കോയുടെ മൈതാനത്താണ് മത്സരം. ആദ്യ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ രണ്ടാം സ്ഥാനത്തും അത്‌ലറ്റിക്കോ നാലാമതുമാണുള്ളത്.

ക്വിംസി സെമിയിൽ വീണു

നഗോയ: ടെക്ബോൾ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ക്വിംസി ഡിസൂസ സെമിയിൽ തോറ്റു. സെമിയിൽ ഇന്തോനേഷ്യയുടെ സുമയ്യയോട് 1-2നാണ് (21-7,​9-12,​7-12)​ ക്വിംസിയുടെ തോൽവി. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ക്വിംസി ഇന്ന് ജപ്പാന്റെ യൂയിന സകമോട്ടോയെ നേരിടും. മിക്സഡ് ഡബിൾസിലും ക്വിംസിയ്ക്ക് വെങ്കലമെഡലിനായുള്ള മത്സരമുണ്ട്.

തിരുവനന്തപുരം മുന്നേറുന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​ ​വെ​ലോ​ഡ്രാമി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ട്രാക് ​സൈ​ക്ലി​ംഗ്് ​ചാമ്പ്യൻ​ഷി​പ്പി​ന്റെ​ ​ആ​ദ്യ​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ 45​ ​പോ​യി​ന്റു​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ന്നേ​റു​ന്നു.​ 20​ ​പോ​യി​ന്റു​മാ​യി​ ​വ​യ​നാ​ടും​ 17​ ​പോ​യി​ന്റു​മാ​യി​ ​കോ​ഴി​ക്കോ​ടു​മാ​ണ് ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ളി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360