കൊച്ചി: 20-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അമ്പെയ്ത്ത് ടീമിന്റെ ടീം ലീഡറായി മലയാളിയായ ഡോ. ജോറിസ് പൗലോസ് ഉമ്മാച്ചേരിലിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക അക്രഡിറ്റേഷൻ ലഭിച്ച അദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അമ്പെയ്ത്ത് സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല വഹിക്കും.
ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം താരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിലും ബന്ധപ്പെട്ട അധികൃതരുമായും ടീം അംഗങ്ങളുമായും ഒന്നിച്ച് പ്രവർത്തിക്കുന്നതിലും ഡോ. ജോറിസ് പ്രധാന പങ്കുവഹിക്കും.ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ട്രഷററും ഇന്ത്യൻ അമ്പെയ്ത്ത് ടീമിന്റെ സെലക്ഷൻ കമ്മിറ്റി അംഗവുമാണ് ഡോ. ജോറിസ് പൗലോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |