SignIn
Kerala Kaumudi Online
Thursday, 13 August 2026 1.46 PM IST

അവസാനദിനം അമിത്‌ ഷാ സഭയിലെത്തി; ചർച്ചയില്ലാതെ വർഷകാല സമ്മേളനത്തിന് സമാപനം

loksabha
ലോക്‌സഭ

ന്യൂഡൽഹി: പ്രതിപക്ഷപ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു. പ്രതിപക്ഷത്തിന്റെ നിരന്തര വിമർശനങ്ങൾക്കുപിന്നാലെ ഇതുവരെ സഭയിലെത്താതിരുന്ന അമിത്‌ഷാ സമ്മേളനത്തിന്റെ അവസാനദിനമായ വ്യാഴ്‌ച ലോക്‌സഭയിലെത്തി. സഭയിൽ ഒരുകാര്യത്തെക്കുറിച്ചും അമിത് ഷാ സംസാരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സഭയിലെത്തി. വന്ദേമാതരം പൂർണമായി ആലപിച്ചശേഷമാണ് സഭ പിരിഞ്ഞത്. അതിനിടെ, സ്‌പീക്കറുടെ ചായസത്‌ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയുമുണ്ടായി.

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ട് ദിവസത്തെ ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം അമിത്‌ഷാ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം സഭയിലെത്തിയത് അവസാനം ദിവസമാണ്. അമിത് ഷാ സഭയിലെത്തിയതിന് ശേഷവും ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയോ വിശദീകരണമോ ഉണ്ടായില്ല. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയ്‌ക്കുള്ളിൽ ഏറ്റുമുട്ടിയതുകൂടാതെ പുറത്ത് മകർ ദ്വാറിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു.

ജൂലായ് 20ന് ആരംഭിച്ച വർഷകാല സമ്മേളനത്തിലുടനീളം ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം നടപടികൾ തടസപ്പെട്ടിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അയോദ്ധ്യ സംഭാവനക്കൊള്ളയുമാണ് പ്രതിപക്ഷം പ്രധാനമായും ആയുധമാക്കിയത്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ നടന്ന പൊലീസ് നടപടികളെക്കുറിച്ച് ചർച്ചവേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാൽ ഇത്തരം പ്രശ്‌നങ്ങളിൽ സർക്കാർ മുഖം തിരിക്കുകയാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽനിന്ന് ഒളിച്ചോടുന്നെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സമ്മേളനത്തിന്റെ ഉദ്‌ഘാടന ദിവസവും സമാപനദിവസവും മാത്രമാണ് പ്രധാനമന്ത്രി സഭയിലെത്തിയതെന്നും പ്രതിപക്ഷം വിമർശിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANSOON SESSION, PARLIAMENT SESSION, OPPOSITION PROTEST, NEET PAPER LEAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360