SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.39 AM IST

ഖത്തറിനെതിരായ ആക്രമണം: അപലപിച്ച് മോദി

vb

ന്യൂഡൽഹി: ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഫോണിൽ സംസാരിച്ചു, ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഖത്തർ സഹോദരരാജ്യമാണ്. അവിടെ നടന്ന പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുകയാണ്. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനും ഇന്ത്യയുടെ പിന്തുണയുണ്ടാകും. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനും, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഖത്തറിനൊപ്പം ഇന്ത്യയുണ്ടെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360