
പട്ന: ബീഹാറിലെ പാടലിപുത്ര റെയിൽവെ സ്റ്റേഷനിൽ ആവശ്യമായ ട്രെയിൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് പ്രതിഷേധവുമായി പൊലീസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ. ട്രെയിനുകൾ തടഞ്ഞും കല്ലേറ് നടത്തിയും പ്രതിഷേധിച്ചതോടെ റെയിൽവേ സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടായി. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോകേണ്ടിയിരുന്ന നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതിനെ തുടർന്നായിരുന്നു പ്രതിഷേധം.
സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ചേർന്ന് മുദ്രാവാക്യം വിളിക്കുകയും പരീക്ഷയ്ക്ക് വേണ്ടിയൊരുക്കിയ പ്രത്യേക ട്രെയിനുകൾ അടിച്ചുതകർക്കുകയുമായിരുന്നു. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കൂടാതെ ലാത്തിച്ചാർജും നടത്തി. സംഘർഷത്തിൽ പാറ്റ്ന ഐജി ജിതേന്ദ്ര റാണ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം.
പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. നിരവധി ട്രെയിനുകളാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലായി മണിക്കൂറുകളോളം കുടുങ്ങി കിടന്നത്. സാഹചര്യം വഷളായതോടെ മുതിർന്ന റെയിൽവേ അധികൃതർ സ്ഥലത്തെത്തി വിദ്യാർത്ഥികളുമായി ചർച്ച നടത്തി. തുടർന്ന് വിവിധ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്കായി പ്രത്യേക ട്രെയിനുകൾ അനുവദിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |