
ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് നടനും സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ രാഘവ ലോറന്‍സ്. തീരുമാനം ആരാധകർക്ക് വിട്ടിരിക്കുകയാണ് താരം. ആരാധകർ പറഞ്ഞാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യത്തിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കിയത്.
'ഞാൻ ട്രിച്ചി ഈസ്റ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വിവിധ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാദ്ധ്യമ സുഹൃത്തുക്കൾ എന്നെ ഫോണിൽ ബന്ധപ്പെടുകയും വ്യക്തത ആവശ്യപ്പെട്ട് എന്നെ കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഊഹാപോഹങ്ങൾ അഭിസംബോധന ചെയ്യേണ്ട തരത്തിലേക്ക് വളർന്നതിനാൽ ഈ കുറിപ്പ് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഈ വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും അറിയിക്കുക. "ഇല്ല" എന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങില്ല. സമൂഹത്തിന് വേണ്ടിയുള്ള നിസ്വാർത്ഥ സേവനം തുടരും. എന്നാൽ നിങ്ങൾ "അതെ" എന്ന് പറഞ്ഞാൽ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളോടും കൂടി ഞാൻ ഉദ്ദേശിക്കുന്ന ആളോടൊപ്പം ഈ യാത്ര ആരംഭിക്കാൻ തയ്യാറാണ്'- എന്നാണ് വീഡിയോയിൽ രാഘവ ലോറൻസ് വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ അദ്ധ്യക്ഷനായ വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഒഴിയാന്‍ വിജയ് തീരുമാനിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. തുടക്കത്തില്‍ നടി തൃഷ ഈ സീറ്റില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍ അടുത്തിടെയായി രാഘവ ലോറന്‍സിന്റെ പേരാണ് സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഘവ ലോറന്‍സ് തന്നെ രംഗത്തെത്തിയത്.
Do your duty sincerely, without expecting anything in return.
— Raghava Lawrence (@offl_Lawrence) June 12, 2026
After watching this video, please share your advice and guidance in the comments. If you say “No,” I will not enter politics and will continue my selfless service to society. But if you say “Yes,” I am ready to enter… pic.twitter.com/VwPFjdaUqy
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |