SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

മണിപ്പൂരിന്റെ അവസ്ഥയ്‌ക്ക് കാരണം കോൺഗ്രസ്: ബിരേൻ സിംഗ്

d

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ ഖേദം പ്രകടിപ്പിച്ചത് ബി.ജെ.പിക്കുള്ളിൽ വൻ വിവാദമായതിന് പിന്നാലെ കോൺഗ്രസിനെ ആക്രമിച്ച് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തത് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമർശനത്തിൽ പിടിച്ചാണ് ബിരേൻ സിംഗിന്റെ പ്രസ്‌‌താവന.

മണിപ്പൂരിന്റെ നിലവിലുള്ള വെല്ലുവിളികൾക്ക് കാരണം മുൻപ് കോൺഗ്രസ് മുൻകാലങ്ങളിൽ ചെയ്‌ത പാതകങ്ങളാണെന്ന് ബിരേൻ സിംഗ് പറഞ്ഞു. മ്യാൻമർ അഭയാർത്ഥി കുടിയേറ്റത്തെ പ്രോത്‌സാഹിപ്പിച്ചതും വിഘടനവാദികളുമായി കരാറിൽ ഒപ്പിട്ടതും തിരിച്ചടിയായെന്ന് ബിരേൻ സിംഗ് ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ കാലത്താണ് കുടിയേറ്റം ആരംഭിച്ചത്. മണിപ്പൂരിൽ 1992-ൽ ആരംഭിച്ച ഏറ്റുമുട്ടലുകൾ അഞ്ച് വർഷം നീണ്ടു. രക്തരൂക്ഷിതമായ വംശീയ സംഘട്ടനങ്ങൾ മണിപ്പൂരിലെ നാഗ, കുക്കി സമുദായങ്ങളുടെ ബന്ധത്തെ ബാധിച്ചു. അന്നത്തെ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ഐ.കെ. ഗുജ്‌റാൾ എന്നിവർ മണിപ്പൂർ സന്ദർശിച്ച് ജനങ്ങളോട് മാപ്പ് പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360