SignIn
Kerala Kaumudi Online
Saturday, 16 May 2026 5.11 PM IST

‘ഫോൺ കൈമാറിയില്ലെങ്കിൽ തോക്കെടുക്കും‘: ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകനോട് റഷ്യന്‍ വിദേശകാര്യമന്ത്രി

sergy-lavrov

ന്യൂഡൽഹി: ‌‌ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകനോട് കടുത്ത ഭാഷയിൽ പ്രതികരിച്ചത് ചർച്ചയാകുന്നു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ഒരു മാദ്ധ്യമപ്രവർത്തകൻ ഹാളിലിരുന്ന് ഫോണിൽ സംസാരിച്ചതാണ് ലാവ്‌റോവിനെ പ്രകോപിപ്പിച്ചത്. തുടർച്ചയായ ശല്യം കാരണം ലാവ്‌റോവ് സംസാരിക്കുന്നത് നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരോട് ഇടപെടാൻ ആവശ്യപ്പെടുകയുമായിരുന്നു.

‘നിങ്ങൾക്ക് ഇവിടുന്ന് മാറാമോ? ഞാൻ തമാശ പറയുകയല്ല. നിങ്ങൾ ആ ഫോൺ കൈമാറാൻ തയ്യാറായില്ലെങ്കിൽ സുരക്ഷാ ജീവനക്കാർ തോക്കെടുക്കേണ്ടി വരും‘ - ലാവ്‌റോവ് കർശന മുന്നറിയിപ്പ് നൽകി. ഈ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി ലാവ്‌റോവ് ഡൽഹിയിലെത്തിയത്. സന്ദർശനത്തിനിടെ അദ്ദേഹം ഇന്ത്യൻ നേതാക്കളുമായി ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും യുക്രെയിൻ, പശ്ചിമേഷ്യ എന്നിവയുൾപ്പെടെ നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള ഇരുരാജ്യങ്ങളുടെയും സഹകരണത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA RUSSIA, INDIA, SERGEY LAVROV, PM NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360