SignIn
Kerala Kaumudi Online
Wednesday, 12 August 2026 10.12 PM IST

'എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് പൊലീസേ?ആരാണ് ഇതിനുത്തരവിട്ടത്?', കേന്ദ്ര സർക്കാരിനെതിരെ സിജെപി

saurav-das-cjp
സൗരവ് ദാസ്

പുതുച്ചേരി: തന്റെ കുടുംബത്തിൽ പൊലീസ് എത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തി കോക്രോച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ്. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് സൗരവ് കേന്ദ്ര സ‌ർക്കാരിനെ ലക്ഷ്യംവച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. പുതുച്ചേരി സർക്കാരിന്റെ ശൈലി ഇതല്ലെന്നും കേന്ദ്ര സർക്കാർ‌ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്ന് സൗരവ് കുറിച്ചു.

ഇത് നിയമപ്രകാരമുള്ള നടപടിക്രമമാണോ എന്ന് ചോദിച്ച അദ്ദേഹം ഗുണ്ടകളെപോലെ പൊലീസ് പെരുമാറുന്നതിന് പകരം നിയമം ഉയർത്തിപ്പിടിക്കുന്ന ഒരു വ്യവസ്ഥിതിക്കായി പൊരുതുമെന്ന് സൗരവ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തി തന്നെ നിശബ്‌ദനാക്കാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും സൗരവ് നൽകുന്നു.

'രണ്ട് മണിക്കൂർ മുൻപ് പുതുച്ചേരി പൊലീസ് എന്റെ കുടുംബവീട്ടിലെത്തി അവരെ പലതരം ചോദ്യംചെയ്യലിന് വിധേയരാക്കി. എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് പുതുച്ചേരി പൊലീസ്? ആരാണ് ഇതിന് ഉത്തരവിട്ടത്. എന്ത് ഉദ്ദേശത്തോടെയാണ്? ഇതാണോ നിയമപരമായ നടപടിക്രമം? എന്തുകൊണ്ടാണ് പുതുച്ചേരി ബിജെപി സർക്കാർ എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത്? ഇതല്ല പുതുച്ചേരി സർക്കാരിന്റെ ശൈലി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നത്. ഭീഷണിപ്പെടുത്തി എന്നെ നിശബ്‌ദനാക്കാമെന്നാണ് വിചാരമെങ്കിൽ അത് നടക്കില്ല. അതിനൊന്നും ഞാൻ വഴങ്ങിക്കൊടുക്കില്ല. ഗുണ്ടകളെപ്പോലെ പെരുമാറുന്നതിന് പകരം നിയമം ഉയർത്തിപ്പിടിക്കുന്ന മെച്ചപ്പെട്ട ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളു.'-സൗരവ് പറഞ്ഞു.

നേരത്തെ 15-20 യൂട്യൂബ്, ചാനൽ പ്രവർത്തകർ താനില്ലാത്ത തക്കത്തിന് ഡൽഹിയിലെ തന്റെ വീട്ടിലെത്തി സ്വകാര്യതയെ ലംഘിച്ചുവെന്ന് സൗരവ് ദാസ് ആരോപിച്ചിരുന്നു. സിജെപി പരിപാടിക്കായി മഹാരാഷ്‌‌ട്രയിൽ പോയതക്കത്തിനാണ് ഇതെന്നും സൗരവ് പറഞ്ഞു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടിയെക്കുറിച്ച് ഇന്ന് കുറിപ്പ് പങ്കുവച്ചത്.

English Summary

Cochroach Janata Party spokesperson Saurav Das alleged that police visited his home and questioned his family members. In a post on X, Das questioned the central government and claimed that the action was being carried out at the Centre’s direction, saying that this was not the usual style of the Puducherry government.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAURAV DAS, CJP, PUDUCHERY POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360