ജയ്പൂർ: വിദ്യാർത്ഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്‌പെൻഷൻ. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സ്‌കൂൾ പ്രിൻസിപ്പൽ ലാൽചന്ദ് മീണയ്‌ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. രാജസ്ഥാനിലെ അൽവാറിലുള്ള സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ ഇരുന്നൂറോളം വിദ്യാർത്ഥികളുമായാണ് പ്രിൻസിപ്പൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഡാമിൽ എത്തിയത്. ഓഗസ്റ്റ് 15നായിരുന്നു സംഭവം.
വനിതാ അദ്ധ്യാപകരുടെ സാന്നിദ്ധ്യമില്ലാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി യാത്ര തിരിച്ചത്. കാട്ടിലൂടെ സഞ്ചരിച്ച് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം സംഘം സുരക്ഷാ സംവിധാനങ്ങളില്ലാതെ ചെക്ക് ഡാമിലെത്തുകയായിരുന്നു. കുട്ടികളെ നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേന പ്രൻസിപ്പലും ഡാമിൽ കുളിക്കാനിറങ്ങുകയായിരുന്നുവെന്നാണ് ആരോപണം. 11 അടിയോളം വെള്ളമുണ്ടായിരുന്ന ഡാമിൽ കുളിക്കുന്നതിന് വിലക്കുണ്ട്. മുങ്ങിമരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്തായിരുന്നു വിലക്ക്.
നീന്തൽ പഠിപ്പിക്കുന്നതിനിടെ പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിലെടുത്തതായും നാട്ടുകാർ ആരോപിച്ചു. മുമ്പ് നിരവധി പേർ മുങ്ങിമരിച്ചിട്ടുള്ള പ്രദേശത്തേക്കാണ് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വിദ്യാർത്ഥികളെ കൊണ്ടുപോയത്. അപകടസാദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞ നാല് വർഷമായി ഡാമിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെ പ്രാഥമിക ലംഘനമാണ് പ്രിൻസിപ്പലിനെതിരായ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. സംഭവത്തിൽ രാജസ്ഥാൻ സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) ചട്ടം 1958ലെ 13(1) വകുപ്പ് പ്രകാരം വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
A government school principal in Rajasthan’s Alwar district, Lal Chand Meena, has been suspended after videos of him bathing with girl students at a check dam surfaced on social media. He had taken around 200 students to the dam on August 15 without adequate safety arrangements or female teachers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |