
മുംബയ്: മറാത്ത സാമ്രാജ്യത്തിന്റെ വീരനായകനായ ഛത്രപതി ശിവജിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇസ്രയേൽ. രാജ്യത്തെ ഒരു പ്രധാന നഗരത്തിൽ പദ്ധതി നടപ്പാക്കുമെന്ന് മുംബയ്‌യിലെ ഇസ്രയേൽ കോൺസുൽ ജനറൽ യാനീവ് റെവാക് പറഞ്ഞു.
തീരുമാനത്തെ സ്വാഗതം ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം പ്രഖ്യാപിച്ചു. ശിവജിയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും രൂപകല്പന സംബന്ധിച്ച നിർദ്ദേശങ്ങളും മഹാരാഷ്ട്ര സർക്കാർ ഇസ്രയേലി അധികൃതരുമായി പങ്കുവയ്ക്കും. ശിവജിയുടെ ജീവിതവും ഭരണവും വിവരിക്കുന്ന പുസ്തകങ്ങൾ ഹിബ്രുവിലേക്ക് വിവർത്തനം ചെയ്യും. മഹാരാഷ്ട്രയിലെ ജൂത സമൂഹത്തിന് മറാത്ത സമ്രാജ്യം നൽകിയ പരിഗണനകൾക്കുള്ള സ്മരണാർത്ഥമായാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |