SignIn
Kerala Kaumudi Online
Tuesday, 11 August 2026 9.17 PM IST

'വെള്ളത്തിൽ നിന്ന് കയറിയാൽ ശരീരം ചുട്ടുപൊള്ളും, പിന്നിൽ അമാനുഷിക ശക്തി': ഒരു മാസമായി കുളത്തിൽ കഴിഞ്ഞ് പതിനാറുകാരൻ

iqbal
കുളത്തിൽ കഴിയുന്ന ഇഖ്ബാൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിതാബാദിൽ ഒരുമാസമായി കുളത്തിൽ കഴിഞ്ഞ് പതിനാറുവയസുകാരൻ. ബെൽദംഗ സ്വദേശിയായ ഇഖ്ബാലാണ് കരയിൽ കയറാതെ കുളത്തിൽ തന്നെ ജീവിക്കുന്നത്. വെള്ളത്തിൽ നിന്ന് പുറത്തേയ്ക്ക് വരുമ്പോഴെല്ലാം ശരീരമാകെ ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുന്നെന്നും ഇത് അമാനുഷിക ശക്തി തന്നെ പിടികൂടിയതാണെന്നുമാണ് ഇഖ്ബാൽ പറയുന്നത്.

പകലും രാത്രിയുമെല്ലാം കുട്ടി കുളത്തിലാണ് കഴിയുന്നത്. ചില സമയങ്ങളിൽ ഒരു കുളത്തിൽ നിന്ന് മറ്റൊരു കുളത്തിലേയ്ക്ക് കുട്ടി മാറുന്നതായും നാട്ടുകാർ പറയുന്നു. കുട്ടിയുടെ ബുദ്ധിമുട്ട് മനസിലാക്കി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താനായില്ലെന്നാണ് കുടുംബം പറയുന്നത്. വെള്ളത്തിൽ ദീർഘനേരം കഴിയുന്നത് അണുബാധ അടക്കമുള്ള അസുഖങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് അവഗണിച്ചാണ് ഇഖ്ബാൽ കുളത്തിൽ തന്നെ കഴിയുന്നത്. കുട്ടിയുടെ ആരോഗ്യത്തിൽ കടുത്ത ആശങ്കയിലാണ് കുടുംബവും നാട്ടുകാരും.

മകനെ ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലെന്നും കൃത്യമായ ചികിത്സ ലഭ്യമാക്കാൻ പ്രാദേശിക ഭരണകൂടം ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ നാട്ടുകാരാണ് കുട്ടിക്ക് കുളത്തിനരികിൽ ഭക്ഷണം എത്തിച്ച് നൽകുന്നത്. തുടർച്ചയായി വെള്ളത്തിൽ കഴിയുന്നത് കാരണം ഇഖ്ബാലിന്റെ കൈകാലുകളിലെ ചർമ്മം വിളറി വെളുത്ത അവസ്ഥയിലാണ്.

ഇത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടപ്പെടാനും ബാക്ടീരിയ, ഫംഗസ് ബാധകൾ ഉണ്ടാകാനും കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും കുട്ടി വെള്ളത്തിൽ നിന്ന് കയറാൻ തയ്യാറാകുന്നില്ല. കുട്ടിയുടെ ജീവന് തന്നെ അപകടമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നതിന് മുൻപ് അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.

English Summary

A 16-year-old boy has reportedly been living in a pond for a month, claiming that getting out of the water causes his body to burn and that a supernatural force is behind it.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 16 YEARS OLD BOY LIVING IN POND, SUPERNATURAL POWER, WEST BENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360