ന്യൂഡൽഹി : ഡൽഹിയിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത വഴി സമർപ്പിച്ച അപേക്ഷ അംഗീകരിച്ച കോടതി കേസ് നാളെ പരിഗണിക്കാൻ സമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
സുപ്രീംകോടതി ബെഞ്ച് നടപടികൾ അവസാനിപ്പിച്ച് പിരിയാൻ തുടങ്ങിയ സമയത്താണ് സോളിസിറ്റർ ജനറൽ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിഷയം നാളെത്തന്നെ പരിഗണിക്കണമെന്ന തുഷാർ മേത്തയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിലെ നിയമപരമായ തടസങ്ങൾ ഒഴിവാക്കാൻ ഭരണഘടനയുടെ 142ാം അനുച്ഛേദം പ്രയോഗിക്കാൻ സുപ്രിംകോടതി നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ അത് അവസാനിപ്പിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കളയാൻ മജിസ്ട്രേറ്റിന് നിയമപരമായ അധികാരമുണ്ട് ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |