
ന്യൂഡൽഹി: വന്ദേമാതരത്തിലെ ആറുചരണങ്ങളും ആലപിക്കണമെന്ന നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മുൻ എൻട്രൻസ് കമ്മിഷണർ ബി.എസ്. മാവോജി, ആക്ടിവിസ്റ്റ് ബി.ഡി. ബോർക്കർ തുടങ്ങിയവർ നൽകിയ ഹർജികളിലാണിത്. കഴിഞ്ഞ ജനുവരി 28നും ജൂലായ് 9നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവുകളെയാണ് ഹർജിക്കാർ ചോദ്യംചെയ്യുന്നത്. മുഴുവൻ ചരണങ്ങളും പാടാൻ നിർബന്ധിക്കുന്നത് മതേതരത്വത്തെയും സാഹോദര്യത്തെയും ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |