ചെന്നൈ: സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരം ശേഖരിക്കാൻ ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ. തമിഴ്‌നാട് ദിണ്ടിഗലിലെ ഗുസിലിയാംപരയിലെ തഹസീൽദാർ എം അയ്യാസാമിക്കെതിരെയാണ് സർക്കാരിന്റെ നടപടി. വിവരം ശേഖരിക്കാൻ വില്ലേജ് അസിസ്റ്റന്റുമാർ, റെവന്യൂ ഇൻസ്‌പെക്‌ടർമാർ എന്നിവർക്കായിരുന്നു തഹസീൽദാർ നിർദേശം നൽകിയത്.
വിഷയത്തിൽ കൂടുതൽ അന്വേഷണത്തിനായി റെവന്യൂ അഡ്‌മിനിസ്‌ട്രേഷൻ കമ്മിഷണർക്ക് മുൻപാകെ ഹാജരാകാൻ അയ്യാസാമിക്ക് നിർദേശം നൽകിയിരിക്കുകയാണ്. തഹസീൽദാർ എന്തുകൊണ്ട് അത്തരമൊരു ഉത്തരവ് നൽകിയതെന്ന് അറിയില്ലെന്ന് തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പറഞ്ഞു. അയ്യാസാമിയെ സസ്‌പെൻഡ് ചെയ്തതായി അറിഞ്ഞു. അന്വേഷണത്തിനുശേഷം മാത്രമേ ഉത്തരവിന് പിന്നിലെ കാരണം വ്യക്തമാവുകയുള്ളൂവെന്നും ഷൺമുഖം കൂട്ടിച്ചേർത്തു.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വിവരം ശേഖരിക്കാൻ ഓഗസ്റ്റ് 18നാണ് തഹസീൽദാർ ഉത്തരവിട്ടത്. വൈകുന്നേരത്തിന് മുൻപ് റിപ്പോർട്ട് നൽകണമെന്നും ഇല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ പോലും ഇത്തരമൊരു ഉത്തരവ് ആരും പുറപ്പെടുവിച്ചിട്ടില്ലെന്ന് സിപിഎം എം പി സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. ക്രിമിനൽ ട്രൈബ്‌സ് നിയമം പ്രാബല്യത്തിൽ വന്നപ്പോഴും ഇങ്ങനെ ഒരു ഉത്തരവ് പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
A Tamil Nadu tehsildar, M. Ayyasamy, was suspended for ordering officials to collect information about CPI(M) and CPI leaders in Dindigul. He has been asked to appear before the Revenue Administration Commissioner for an inquiry. CPI(M) leaders criticized the order, calling it unprecedented and demanding clarification about its purpose.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |