
ന്യൂഡൽഹി : മുനമ്പം അടക്കം വിഷയങ്ങളിൽ ഏറെ നിർണായകമെന്ന് കേന്ദ്രസർക്കാർ പറയുന്ന വഖഫ് ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഉച്ചയ്‌ക്ക് 12ന് ബിൽ ലോക്‌സഭയിൽ വയ്‌ക്കുമെന്നാണ് സൂചന. ലോക്‌സഭയിൽ എട്ടു മണിക്കൂർ ചർച്ചയ്‌ക്കാണ് നീക്കം. സഭയിലുണ്ടാകണമെന്ന് എല്ലാ ബി.ജെ.പി എം.പിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി തുടങ്ങിയവരും തങ്ങളുടെ എം.പിമാർ സഭയിലുണ്ടാകണമെന്ന് നിർദ്ദേശിച്ചു. മുസ്ലീം സമുദായത്തിന്റെ ആശങ്കകളും ഭരണഘടന പ്രശ്‌നങ്ങളുമാണ് കോൺഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, നിർണായക മുസ്ലീം വോട്ടുബാങ്ക് കൈമുതലായുള്ള എൻ.ഡി.എയിലെ ടി.ഡി.പി, ജെ.ഡി.യു തുടങ്ങി നാലു ഘടകകക്ഷികൾ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും. അതിനുമുൻപ് ബിൽ ഇരുസഭകളിലും പാസാക്കിയെടുക്കാനാണ് കേന്ദ്ര ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |