ഭുവനേശ്വർ: ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരി ബഹളം വച്ച സംഭവത്തിൽ പ്രതികരണവുമായി എയർലൈൻ. ഇന്നലെ ഭുവനേശ്വറിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E 7352 നമ്പർ വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടന്ന പരിശോധനയ്ക്കിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതിൽ പ്രകോപിതയായ ഒരു യാത്രിക എയർപോർട്ടിൽ ബഹളം വയ്ക്കുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഉച്ചയ്ക്ക് 2:35ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, യാത്ര പുറപ്പെടുന്നതിന് മുൻപുള്ള പതിവ് പരിശോധനയിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വൈകീട്ട് 5:30ഓടെ റദ്ദാക്കിയത്. വിമാനം വൈകിയതും പിന്നീട് റദ്ദാക്കിയതും അറിഞ്ഞതോടെ പ്രകോപിതയായ വനിതാ യാത്രിക ഡിപ്പാർച്ചർ ലോഞ്ചിൽ ബഹളം ഉണ്ടാക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിയുകയും ലഗേജ് ബെൽറ്റിൽ കയറി നിൽക്കുകയും ചെയ്യുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.
മറ്റ് യാത്രക്കാർ ഇടപെട്ട് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഒടുവിൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് നേരയെും ഇവർ തട്ടിക്കയറി. അതേസമയം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ നൽകിയിരുന്നതായും യാത്രക്കാർക്ക് താമസ സൗകര്യം, ബദൽ യാത്രാ സൗകര്യങ്ങളോ മുഴുവൻ തുകയും റീഫണ്ട് എന്നിവ നൽകിയിരുന്നതായും എയർലൈൻ അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർലൈൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Passengers at Bhubaneswar Airport were left stranded after an IndiGo flight scheduled to depart at 2:35 PM was reportedly cancelled at around 5:30 PM, several hours after the scheduled departure time, yesterday.
— Srikanth Bhalaji (@SBhalaji94) August 14, 2026
They were not given timely information about the cancellation and,… pic.twitter.com/pGXPT8FOP3
An IndiGo flight from Bhubaneswar to Kolkata was cancelled due to a technical snag, leading a female passenger to cause a significant disturbance at the airport. She reportedly shouted, damaged property, and confronted security. IndiGo expressed regret, stating they offered refunds, alternative travel, or accommodation to affected passengers, prioritizing customer and staff safety.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |