
ബംഗളൂരു: എനർജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമുള്ള യുവാവ് വൃക്കരോഗം വന്ന് മരിച്ചു, കർണാടകയിലെ യാദ്‌ഗിറിലാണ് സംഭവം. ഹുനസഗി താലൂക്കിലെ നാരായൺപുര ഗ്രാമ വാസിയായ ഹനമന്ദ് ദേശായിയാണ് മരിച്ചത്. 19 വയസായിരുന്നു. ഒരു പ്രമുഖ കമ്പനിയുടെ എനർജി ഡ്രിങ്ക് ആണ് ഹനമന്ദിന്റെ മരണകാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാർ ഗ്രാമത്തിൽ ഇത്തരം എനർജി ഡ്രിങ്ക് വിൽക്കുന്നതിൽ ആശങ്ക അറിയിച്ചു. റോഡിൽ നൂറുകണക്കിന് എനർജി ഡ്രിങ്ക് ബോട്ടിലുകൾ ഇട്ട് തകർത്ത ശേഷം നാട്ടുകാർ ഒഴിഞ്ഞ ബോട്ടിലുകൾക്ക് തീയിടുകയും ചെയ്‌തു.
ഹനമന്ദിന് ദിവസവും നാല് കുപ്പി എനർജി ഡ്രിങ്ക് കുടിക്കുന്ന ശീലം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർ ഈ ശീലത്തിന് എതിരായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി തീരെ മോശമായതോടെ ഹനമന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.എന്നാൽ മരണകാരണം എനർജി ഡ്രിങ്ക് ആണെന്ന് വ്യക്തമല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ശരിയായ കാരണമറിയാൻ പോസ്റ്റ്‌മോർട്ടത്തിലൂടെയേ സാധിക്കൂ എന്നും ഡോക്‌ടർമാർ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |