SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.41 PM IST

മൂന്നു ലക്ഷത്തിന്റെ കമ്പ്യൂട്ടർ സമ്മാനിച്ച് കാമുകൻ; പിറ്റേദിവസം ബന്ധം ഉപേക്ഷിച്ച് കാമുകി, നിയമോപദേശം തേടി യുവാവ്

gaming-pc

ലണ്ടൻ: പ്രണയത്തിലിരിക്കുന്നവർ പരസ്‌പരം വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. എന്നാൽ, സമ്മാനങ്ങൾ ലഭിക്കാനായി മാത്രം പ്രണയത്തിൽ തുടരുന്ന ചിലരുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്.

മൂന്നുലക്ഷത്തിന്റെ കമ്പ്യൂട്ടർ സമ്മാനമായി നൽകിയതിന് തൊട്ടുപിന്നാലെ കാമുകി ഉപേക്ഷിച്ചുപോയതായി ആരോപിക്കുന്ന യുവാവിന്റെ സോഷ്യൽമീഡിയാ പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം. കാമുകിയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ സാധിക്കുമോയെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ നിയമോപദേശം തേടിക്കൊണ്ടാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായുള്ള കാമുകിയുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്രയും വിലകൂടിയ ഗെയിമിംഗ് കമ്പ്യൂട്ടർ സമ്മാനിച്ചതെന്ന് യുവാവ് പറയുന്നു. പെട്ടെന്നുണ്ടായ വേർപിരിയൽ തന്നെ ഇരുട്ടിലാക്കിയെന്നും അയാൾ സങ്കടപ്പെടുന്നു.

'എന്റെ കാമുകിക്കൊപ്പം മൂന്ന് വർഷമായി. മൂന്ന് ലക്ഷം രൂപയുടെ ഗെയിമിംഗ് കമ്പ്യൂട്ടറാണ് അവൾക്ക് ജന്മദിന സമ്മാനമായി നൽകിയത്. പിറ്റേദിവസം അവൾ എന്നിൽ നിന്ന് വേർപിരിഞ്ഞു. ഇതെന്നെ പൂർണമായും ഇരുട്ടിലാക്കി. അവൾ മാസങ്ങൾക്ക് മുൻപ് തന്നെ വേർപിരിയാൻ തീരുമാനിച്ചിരുന്നു. ഈ വിലപിടിപ്പുള്ള സമ്മാനം കിട്ടാനാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന് അവളുടെ കൂട്ടുകാരി പറഞ്ഞ് അറിഞ്ഞു. അത്തരത്തിൽ സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ എനിക്ക് ലഭിച്ചു. യുകെയിലെ നിയമം അനുസരിച്ച് സമ്മാനമായി ലഭിച്ച കമ്പ്യൂട്ടർ ഇപ്പോൾ അവൾക്ക് അവകാശപ്പെട്ടതാണെന്ന് തോന്നുന്നു. പക്ഷേ, അവൾ എന്റെ കാമുകി അല്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്രയും വലിയ സമ്മാനം നൽകില്ലായിരുന്നു'- യുവാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കമ്പ്യൂട്ടർ തിരികെ ലഭിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടോയെന്നാണ് യുവാവ് ചോദിക്കുന്നത്.

പോസ്റ്റ് വൈറലായതോടെ നിരവധിപേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. നിയപരമായി പോയാലും ലാപ്‌ടോപ് ലഭിക്കാൻ സാദ്ധ്യതയില്ലെന്നാണ് കൂടുതൽപേരും അഭിപ്രായപ്പെട്ടത്. മാത്രമല്ല, കേസ് നടത്തുന്നതിനായി വേണ്ടിവരുന്ന ചെലവ് ലാ‌പ്‌ടോപിന്റെ വിലയെക്കാൾ കൂടുതലായിരിക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GAMING PC, BREAKUP, ALLEGATION, VIRALPOST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360