ടോക്കിയോ: ചൂട് കൂടിവരികയാണ്. വേനൽക്കാലമെത്തിയാൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ. സഹിക്കാനാകാതെ വരുമ്പോൾ 'ഫ്രിഡ്‌ജിൽ കയറിയിരിക്കാൻ തോന്നും ' എന്ന് ചിലരൊക്കെ പറയാറുണ്ട്. എന്തായാലും ആ തമാശ കാര്യമാക്കിയിരിക്കുകയാണ് ജപ്പാൻകാർ.
വെറും 5-10 മിനിറ്റിനുള്ളിൽ ശരീരം കൂളാക്കാനുള്ള മനുഷ്യ റഫ്രിജറേറ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്.ഡി.ആർ.എസ് എന്ന ജാപ്പനീസ് കമ്പനി. ' ഡോ ഹീമോൻ ബോക്സ് ' എന്നാണ് ഇതിന്റെ പേര്. ഒരു പോർട്ടബിൾ കൂളിംഗ് ബൂത്ത്. ശരീര താപനില കുറച്ച് ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടി രൂപകല്പന ചെയ്തതാണിത്.
നിർമ്മാണ തൊഴിലാളികളടക്കം തുറന്നയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണംചെയ്യും. ജാപ്പനീസ് ഫ്രോസൻ ഫുഡ് വെൻഡിംഗ് മെഷീനുകളിലെ തെർമൽ ഇൻസുലേഷൻ, റഫ്രിജറേഷൻ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപകല്പന. ഏപ്രിലിൽ തന്നെ ഉപകരണം ജാപ്പനീസ് വിപണിയിലെത്തി. നിലവിൽ സ്ഥാപനങ്ങൾക്കും കടകൾക്കും മാത്രമാണ് ലഭ്യമാവുക. 15 ലക്ഷം യെൻ (9 ലക്ഷത്തോളം രൂപ) ആണ് വില.
ഒരാൾക്ക് കസേരയിൽ ഇരിക്കാൻ പാകത്തിനുള്ള സ്‌റ്റെയിൻലെസ് സ്റ്റീൽ ക്യാബിൻ, അടിസ്ഥാന താപനില 15 ഡിഗ്രി സെൽഷ്യസ്. പ്രത്യേക നോസിലുകളിൽ നിന്ന് 5 ഡിഗ്രി സെൽഷ്യസിലെ തണുത്ത കാറ്റ് നേരിട്ട് തലയിലേക്കും കഴുത്തിലേക്കും വീശും. 20 മിനിറ്റ് ആകുമ്പോൾ ഓട്ടോമാറ്റിക് ആയി ഓഫ് ആകും. ശരീരം അമിതമായി തണുത്ത് ഹൈപ്പോതെർമിയ പോലുള്ള അവസ്ഥയിലേക്ക് പോകുന്നത് തടയും. 100 വോൾട്ട് പവർ സപ്ലൈയിൽ പ്രവർത്തനം. ഫ്രിഡ്‌ജിന് 293 കിലോഗ്രാമാണ് ഭാരം. 2,029 മില്ലിമീറ്റർ ഉയരം. സ്ഥലം മാറ്റിവയ്ക്കാൻ ബുദ്ധിമുട്ടില്ല.
Japanese company SDRS has unveiled the "Do Heamon Box," a portable cooling booth designed to rapidly cool the human body in just 5–10 minutes. Dubbed a "human refrigerator," the device offers quick relief from extreme heat by lowering body temperature in a compact, portable enclosure.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |