SignIn
Kerala Kaumudi Online
Thursday, 23 July 2026 4.10 PM IST

താടിയില്ലാത്തത് ജോലിസ്ഥലത്ത് വെല്ലുവിളിയായി; എട്ട് ലക്ഷം രൂപ മുടക്കി ശസ്‌ത്രക്രിയ നടത്തി, പിന്നാലെ യുവാവിന് സംഭവിച്ചത്

beard
പ്രതീകാത്മക ചിത്രം

പുരുഷന്മാരിൽ പലരും നേരിടുന്ന ഒരു പ്രധാന ആശയക്കുഴപ്പമാണ് താടിയുള്ള മുഖമാണോ ക്ലീൻ ഷേവ് ചെയ്‌ത മുഖമാണോ നല്ലതെന്നത്. താടിയുള്ളത് വ്യക്തിത്വത്തിനും പ്രൊഫഷണൽ ഇമേജിനും കൂടുതൽ ഗൗരവം നൽകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. അത്തരത്തിലൊരു യുവാവിനെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ശസ്‌ത്രക്രിയയിലൂടെ താടി മാറ്റിവച്ച്‌ രൂപഭംഗിയിൽ മാറ്റം വരുത്തുന്നതിനായി ഏകദേശം എട്ട് ലക്ഷം രൂപയാണ് 30കാരൻ ചെലവഴിച്ചത്. തന്റെ മുഖത്തിന് കുട്ടിത്തം തോന്നുന്നതിനാൽ ജോലിസ്ഥലത്ത് സഹപ്രവർത്തകർ തന്നെ ഗൗരവമായി കാണുന്നില്ലെന്ന തോന്നലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ കാപ്പിറ്റൽ മേഖലകളിൽ ജോലി ആരംഭിച്ചതോടെയാണ് തന്റെ യുവത്വം തോന്നിക്കുന്ന മുഖം ഒരു പോരായ്‌മയായി യുവാവിന് തോന്നിത്തുടങ്ങിയത്. തനിക്ക് അനുയോജ്യമായ ചില സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെട്ടതായും തന്റെ അഭിപ്രായങ്ങൾക്കും വിലയിരുത്തലുകൾക്കും പകരം കൂടുതൽ പ്രായം തോന്നിക്കുന്ന സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾക്കാണ് മുൻഗണന ലഭിച്ചതെന്നും യുവാവ് പറയുന്നു.

'എനിക്ക് വളരെ പ്രധാനപ്പെട്ടൊരു അവസരം നഷ്‌ടമായി. എന്റെ ചെറുപ്പമാണ് അതിന് കാരണമെന്ന് എന്നോടാരും നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ, അങ്ങനെയാകാമെന്ന തോന്നൽ എനിക്കുണ്ടായി'- അദ്ദേഹം പറഞ്ഞു. കൂട്ടത്തിലെ ഏറ്റവും ചെറുപ്പക്കാരനാണ് താനെന്ന തരത്തിൽ മറ്റുള്ളവർ പറയുന്ന തമാശകൾ തന്നെ വർദ്ധിപ്പിച്ചതായും യുവാവ് പറയുന്നു.

താടി വളർത്തുന്നതിനായി അദ്ദേഹം പല മാർഗങ്ങളും പരീക്ഷിച്ചു. താടിവളർച്ചയ്‌ക്കുള്ള എണ്ണകൾ, വിറ്റാമിനുകൾ, മുടിവളർച്ചയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവ പരീക്ഷിച്ചിട്ടും ഫലം കാണാതെ വന്നതോടെയാണ് താടി മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയെക്കുറിച്ച് ആലോചിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിൽ തലയുടെ പിൻഭാഗത്തുനിന്നുള്ള മുടിയിഴകളെടുത്ത് താടിയിലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.

ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഏകദേശം പത്ത് ദിവസത്തോളം ആ ഭാഗത്ത് ചെറിയ പാടുകളും ചൊറിച്ചിലുമുണ്ടായിരുന്നെങ്കിലും താടിയുള്ള രൂപം ലഭിച്ചതോടെ തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്ന് യുവാവ് പറയുന്നു. ജോലിസ്ഥലത്ത് മുൻപുണ്ടായിരുന്ന തമാശകൾ അവസാനിച്ചതോടെ ആത്മവിശ്വാസം വർദ്ധിച്ചു. ഇപ്പോഴാണ് കൂടുതൽ പൗരഷമുള്ളതായി തോന്നുന്നതെന്ന് പലരും അഭിപ്രായപ്പെട്ടെന്നും യുവാവ് പറയുന്നു.

English Summary

A 30-year-old man spent around ₹8 lakh on a beard transplant because he felt his youthful face made colleagues take him less seriously at work. After trying oils, vitamins, and hair-growth medicines, he underwent a five-hour procedure using hair from the back of his head. He says the new beard improved his confidence, professional image, and how others perceive him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEARD TRANSPALNT, HUMAN INTEREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360