ബംഗളൂരു: കമ്പനിയുടെ സാമ്പത്തിക നേട്ടം ആഘോഷിക്കാൻ ജീവനക്കാർക്ക് മുന്നിൽ വേറിട്ട സർപ്രൈസുമായി സംരഭകൻ. ബംഗളൂരുവിലെ 'നോബ്രോക്കർ' സ്ഥാപകനും സി.ഇ.ഒയുമായ അമിത് കുമാർ അഗർവാളാണ് ഓഫീസിനുള്ളിൽ പുത്തൻ സ്കൂട്ടർ ഓടിച്ച് തന്റെ ജീവനക്കാരെ അമ്പരപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ജീവനക്കാരുടെ മികച്ച പ്രകടനത്തെ പിന്തുണയ്ക്കാൻ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. ജീവനക്കാർക്ക് നൽകാനായി കരുതിയിരുന്ന സമ്മാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സ്കൂട്ടർ. സമ്മാനം കൈമാറുന്നതിന് തൊട്ടു മുൻപാണ് ഓഫീസിനുള്ളിലൂടെ ഇയാൾ സ്‌കൂട്ടർ ഓടിച്ച് എല്ലാവരെയും ഞെട്ടിച്ചത്.
ലക്ഷ്യങ്ങൾ നേടാൻ കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ ആദരിക്കുന്നത് വെറുമൊരു ചടങ്ങിൽ മാത്രം ഒതുങ്ങരുതെന്നും, അത് എന്നും ഓർമ്മിക്കപ്പെടുന്ന നിമിഷങ്ങളാക്കി മാറ്റണമെന്നും സംരംഭകനായ അമിത് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു. തുടക്കത്തിൽ അസാദ്ധ്യമെന്ന് കരുതിയ ലക്ഷ്യമാണ് ജീവനക്കാരുടെ കൂട്ടായ്മയിലൂടെയും കഠിനാധ്വാനത്തിലൂടെയും കമ്പനി സ്വന്തമാക്കിയത്. സെയിൽസ് , സർവീസിംഗ് , പാർട്നർ മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മാനമായി നൽകിയ സ്കൂട്ടറിനേക്കാൾ തനിക്ക് സന്തോഷം നൽകിയത് ജീവനക്കാരുടെ നേട്ടമാണെന്നും അമിത് കുമാർ വ്യക്തമാക്കി. 'കമ്പനിക്കായി ദിവസവും കഴിവ് തെളിയിക്കുന്ന ജീവനക്കാരോട് നന്ദി പറയാൻ ഔപചാരികമായ ചടങ്ങുകളേക്കാൾ നല്ലത് അവരോടൊപ്പം ഒന്നിച്ച് ആ നിമിഷങ്ങൾ ആസ്വദിക്കുകയാണ് വേണ്ടത്' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. സ്കൂട്ടർ പിന്നീട് വിജയിച്ച ജീവനക്കാരന് കൈമാറുകയും ചെയ്തു.
Bengaluru's 'NoBroker' CEO Amit Kumar Agarwal surprised employees by riding a new scooter inside the office. This unique act celebrated the company's financial success and exceptional employee performance. The scooter was a significant gift, later awarded to a staff member, and the video of the incident quickly went viral on social media. Agarwal emphasized honoring hard-working employees.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |