SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.19 PM IST

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യ ബൗൾ ചെയ്യും; രോഹിതും കൊഹ്‌ലിയും ടീമിൽ

virat-rohit
വിരാട് കൊ‌ഹ്‌ലി, രോഹിത് ശർമ്മ

ബർമിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര എഡ്ജ്ബാസ്റ്റണിൽ തുടങ്ങി. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക് ബാറ്റിംഗ് തിരഞ്ഞെടുത്തു. ട്വന്റി-20 പരമ്പരയിലെ കനത്ത തോൽവിക്ക് ശേഷം ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുന്നത്. അയർലൻഡിനോട് 0-2 നും, പിന്നീട് ഇംഗ്ലണ്ടിനോട് 0-4 നും ട്വന്റി-20 പരമ്പരകൾ കൈവിട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പര നിർണായകമാണ്. സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കൊ‌ഹ്‌ലി, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ തിരിച്ചെത്തിയത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

യുവതാരം ശുഭ്മാൻ ഗില്ലാണ് ഏകദിനത്തിൽ ഇന്ത്യയെ നയിക്കുന്നത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം പന്തെറിയാനായിരുന്നു തങ്ങളും ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗിൽ പറഞ്ഞു. ഭൂരിഭാഗം കളിക്കാരും ട്വന്റി-20 പരമ്പര കളിച്ചെത്തുന്നതിനാൽ ടീം സജ്ജരാണെന്നും ഡ്രെസിംഗ് റൂമിലെ അന്തരീക്ഷം മികച്ചതാണെന്നും ഗിൽ വ്യക്തമാക്കി. മറുവശത്ത്, ട്വന്റി-20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ജനുവരിക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഏകദിനം കളിക്കുന്നതെങ്കിലും ജോ റൂട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ എന്നിവരടങ്ങുന്ന തങ്ങളുടെ ബാറ്റിംഗ് നിര അതിശക്തമാണ്.


ഇന്ത്യ പ്ലെയിംഗ് ഇലവൻ
ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ :ജേക്കബ് ബെഥേൽ, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്ടൻ), ജോസ് ബട്‌ലർ(വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ജോഷ് ടംഗ്, ആദിൽ റഷീദ്.

English Summary

The three-match One Day International cricket series between England and India commenced at Edgbaston, Birmingham. England captain Harry Brook won the toss and elected to bat first. Shubman Gill is captaining the Indian side, which sees the return of senior players Rohit Sharma, Virat Kohli, and Jasprit Bumrah. Both teams' playing elevens were announced for the opening match.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ODI, SPORTS, ROHITSHARMA, VIRAT KOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360