SignIn
Kerala Kaumudi Online
Monday, 08 June 2026 10.09 PM IST

ഏക ടെസ്റ്റിനിടെ അഫ്ഗാൻ താരവുമായി വാക്‌പോരിൽ ഏർപ്പെട്ട് സിറാജ്; വീഡിയോ

siraj-rahmat-shah-

മുള്ളൻപുർ: അഫ്‌ഗാനിസ്ഥാനെതിരായ ഏകടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 300 റൺസിനുമാണ് സന്ദർശകരെ ഇന്ത്യ വീഴ്ത്തിയത്. ഒന്നാം ഇന്നിംഗ്സിൽ 412 റൺസ് ലീഡ് വഴങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 112 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇപ്പോഴിതാ മത്സരത്തിനിടെ അഫ്ഗാൻ ബാറ്റർ റഹ്മത്ത് ഷായും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും തമ്മിലുണ്ടായ വാക്കുതർക്കമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിനിടെയായിരുന്നു സംഭവം.

കാലിന് പരിക്കേറ്റ ഷറഫുദ്ദീൻ അഷ്റഫായിരുന്നു ആ സമയം റഹ്മത്ത് ഷായുടെ കൂട്ടുകെട്ട്. സഹതാരത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ഷാ പ്രതിരോധം തീർത്താണ് ക്രീസിൽ നിലയുറപ്പിച്ചത്. ഇത് സിറാജിനെ ചൊടിപ്പിച്ചു. ഓവറിലെ മൂന്നാം പന്ത് റഹ്മത്ത് പ്രതിരോധിച്ചതിന് പിന്നാലെ താരം ക്രീസിനുള്ളിൽ തന്നെയായിരുന്നിട്ടും സിറാജ് പന്ത് കൈയിലെടുത്ത് സ്റ്റമ്പിലേക്ക് ലക്ഷ്യമാക്കി ദേഷ്യത്തോടെ എറിഞ്ഞു.

തുടർന്ന് അടുത്ത പന്തിലും റഹ്മത്ത് ഓഫ് സൈഡിലേക്ക് പ്രതിരോധം തീർത്തതോടെ സിറാജിന്റെ നിയന്ത്രണം നഷ്ടമായി. ബാറ്ററുടെ അടുത്തേക്ക് നടന്നുചെന്ന സിറാജ്, ചില വാക്കുകൾ കൈമാറി നന്നായി കളിക്കാൻ വെല്ലുവിളിച്ചു. സിറാജിന്റെ സ്ലെഡ്ജിംഗ് ഇന്ത്യക്ക് അനുകൂലമായി മാറി. തൊട്ടടുത്ത ഓവറുകളിൽ അരങ്ങേറ്റക്കാരൻ മാനവ് സുതാറിനെ സിക്സറടിക്കാനുള്ള ശ്രമത്തിൽ ഷറഫുദ്ദീൻ പുറത്തായി. തൊട്ടുപിന്നാലെ റഹ്മത്ത് ഷായെയും സുതാർ ക്ലീൻ ബൗൾഡാക്കിയതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അതേസമയം, അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ സുതാറിന്റെ പ്രകടനമാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ ഇന്നിംഗ്സിനും 300 റൺസിനും തകർത്തത്. ഒരു ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, INDIAN CRICKET TEAM, AFGHAN, IND VS AFG, TESTMATCH, SIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360