SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.23 AM IST

പാരാ അത്‌ലറ്റിക്സിലും പവർഫുളായി ഇന്ത്യ

cwg

ഷർമിള ധൻകറിന് സ്വർണം, ശിൽപ്പ ഷൈലയ്ക്ക് വെങ്കലം

ഗ്ളാസ്ഗോ : കോമൺവെൽത്ത് ഗെയിംസിലെ പാരാ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ ചരിത്രം കുറിച്ചു. കഴിഞ്ഞരാത്രി വനിതകളുടെ ഷോട്ട്പുട്ട് എഫ് 57 വിഭാഗത്തിൽ 9.81 മീറ്റർ ദൂരം എറിഞ്ഞാണ് 40-കാരിയായ ഷർമിള ധൻകർ സ്വർണം കരസ്ഥമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ പാരാ അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും 2006ന് ശേഷം പാരാ അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് ഷർമിള.2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇതേയിനത്തിൽ നാലാം സ്ഥാനത്തായിരുന്നു ഹരിയാനക്കാരിയായ ഷർമിള.

ഷർമളയ്ക്കൊപ്പം ഇതേയിനത്തിൽ മത്സരിക്കാനിറങ്ങിയ ആന്ധ്ര സ്വദേശിനി ശിൽപ കഞ്ചുഗരകോപ്പലു ഷൈല ആദ്യം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും മെഡൽ നേടിയ നൈജീരിയൻ താരം എച്ചാരിയ ഇയാസിയെ അയോഗ്യയാക്കിയതിനെ തുടർന്ന് വെങ്കലത്തിലേക്ക് ഉയർത്തപ്പെടുകയായിരുന്നു. മത്സരത്തിൽ കരിയറിലെ മികച്ച ദൂരമായ 7.26 മീറ്റർ ശിൽപ കണ്ടെത്തിയിരുന്നു. ഇതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഒരു പാരാ അത്‌ലറ്റിക്‌സ് ഇനത്തിൽ ഇന്ത്യ രണ്ടു മെഡലുകൾ സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CWG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360