SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.23 AM IST

കോമൺവെൽത്ത് ഗെയിംസ്: പൊന്നണിഞ്ഞ് ഷർമിള

sharmila

ഗ്ളാസ്ഗോ: കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ. വനിതകളുടെ ഷോട്ട്പുട്ടിലാണ് ഹരിയാനക്കാരിയായ ഷർമിള സ്വർണം നേടിയത്. ഈ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണിത്. ഈയിനത്തിൽ ഇന്ത്യയുടെ ശിൽപ ഷൈല വെങ്കലം നേടി.

പുരുഷ വെയ്റ്റ് ലിഫ്ടിംഗിൽ വല്ലൂരി അജയ് ബാബുവും ഹൈജമ്പിൽ സർവേഷ് കുഷാരെയും വെള്ളിമെഡലുകൾ നേടിയതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി. രണ്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലങ്ങളുമുള്ള ഇന്ത്യ മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

English Summary

Sharmila Dhankar created history by becoming the first Indian para-athlete to win a gold medal in para athletics at the Commonwealth Games. The Haryana athlete secured the top podium finish in the women's shot put event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONWEALTH GAMES, SHARMILA, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360