
മലയാളി താരം എം.ശ്രീശങ്കർ ഇന്ന് പുരുഷ ലോംഗ്ജമ്പിൽ ഫൈനലിനിറങ്ങും. പ്രാഥമിക റൗണ്ടിൽ ആദ്യ ചാട്ടത്തിൽ തന്നെ 8.01 മീറ്റർ താണ്ടി ശ്രീ ശങ്കർ ഫൈനലിന് യോഗ്യത നേടിയിരുന്നു. ഇന്ത്യൻ സമയം 11.54നാണ് മത്സരം തുടങ്ങുന്നത്.
മെഡലുറപ്പിച്ച് പ്രീതിയും പ്രിയയും
54 കിലോയിൽ താഴെയുള്ള വനിതകളുടെ ബോക്സിംഗിന്റെ ക്വാർട്ടർ ഫൈനലിൽ വടക്കൻ അയർലാൻഡിന്റെ നിക്കോൾ ക്ളൈഡിനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രീതി പവാർ സെമിയിലെത്തി. സെമിയിൽ തോറ്റാലും പ്രീതിക്ക് വെങ്കലം ലഭിക്കും. 60 കിലോയിൽ താഴെയുള്ള വനിതകളുടെ ബോക്സിംഗ് ക്വാർട്ടറിൽ സ്കോട്ട്‌ലാൻഡിന്റെ നിയാം മിച്ചലിനെ തോൽപ്പിച്ച പ്രിയ ഗൻഘാസും മെഡലുറപ്പിച്ചു.65 കിലോയിൽ താഴെയുള്ളവരുടെ ബോക്സിംഗിൽ ഇന്ത്യൻ താരം പർവീൺ ഹൂഡ ഇംഗ്ളണ്ടുകാരി സാഷ ഹിക്കിയോട് തോറ്റ് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |