
കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയെ നിയമിച്ചു. ഓരോ ഘട്ടത്തിലും ഉത്തരവാദിത്തം കൂടുതൽ ശക്തിപ്പെടുത്താനാണ് എം.എസ് ധോണി കമ്പനിയുടെ ബ്രാൻഡ് അംബാസഡറായത്. ഉപഭോക്താക്കൾ ആഭരണങ്ങൾ വാങ്ങുന്നത് പൂർണ വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന ബ്രാൻഡിന്റെ നിലപാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ടിവി, പത്രം, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റേഡിയോ, സിനിമ, ഔട്ട്ഓഫ്‌ഹോം മീഡിയ, കമ്പനിയുടെ സ്വന്തം പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ആഗോള തലത്തിലുള്ള 450 ലേറെ ഷോറൂമുകൾക്കായി വൻതോതിലുള്ള പ്രചാരണ പരിപാടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആഭരണങ്ങൾ വാങ്ങുമ്പോൾ മികച്ച ഡിസൈനുകൾക്ക് പുറമെ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നൽകുന്ന പുതിയ ഉപഭോക്തൃ സംസ്‌കാരം ശക്തിപ്പെടുത്തുകയാണ് എം.എസ്. ധോണിയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |