
കാൻസാസ് സിറ്റി: 23-ാം ലോകകപ്പ് മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയാണ് അർജന്റീനിയൻ നായകൻ ലയണൽ മെസിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 85 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. മത്സരം അവസാനിക്കുന്ന നിമിഷത്തിൽപോലും അർജന്റീനിയയുടെ ഗോൾവല കുലുക്കാൻ അൾജീരിയയ്‌ക്കായില്ല.
കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് മത്സരത്തിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. കളിയുടെ 17,60,76 മിനിറ്റുകളിലാണ് മെസി ഗോൾ നേടിയത്. ഈ ഹാട്രിക്കോടെ ലോകകപ്പിൽ മെസിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മനിയുടെ മിറോസ്ലോവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസി എത്തി. ഹാട്രിക് നേടിയതിനുപിന്നാലെ മെസിയെ പരിശീലകൻ ലിയോണൽ സ്‌കലോണി തിരികെ വിളിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |