ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് പിന്നാലെ പാക് ഓൾറൗണ്ടർ സയിം അയൂബ് നടത്തിയ ആഘോഷം വിവാദമായി. ഇപ്പോഴിതാ സംഭവത്തിൽ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ. മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഒമ്പത് പന്തിൽ 15 റൺസെടുത്ത വൈഭവിനെ അയൂബ് പുറത്താക്കിയിരുന്നു.
വിക്കറ്റ് നേടിയതിന് പിന്നാലെ അയൂബിന്റെ ആഘോഷം കുട്ടിയെ താരാട്ട് ആട്ടുന്ന തരത്തിലുള്ള ആംഗ്യമായിരുന്നു. വൈഭവ് ശാന്തനായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അയൂബിനെതിരെ വിമർശനമുയർന്നു. പാകിസ്ഥാനിൽനിന്നുള്ള മുൻ താരങ്ങളും സംഭവത്തെ ചോദ്യം ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രായം നോക്കാതെ എല്ലാവരെയും ഒരേ രീതിയിൽ ബഹുമാനിക്കണമെന്ന അഭിപ്രായമാണ് ഉയർന്നത്. ഒരു സ്‌പോർട്സ് പരിപാടിയിൽ സംസാരിക്കവെ കമ്രാൻ അക്മലും അയൂബിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചു. മൈതാനത്തെ പ്രകടനത്തേക്കാൾ സമൂഹമാദ്ധ്യമങ്ങളിലെ ശ്രദ്ധയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവണത താരങ്ങൾ ഒഴിവാക്കണമെന്നായിരുന്നു അക്മലിന്റെ പ്രതികരണം.
'ഇത്തരം കാര്യങ്ങൾ ഏറെക്കാലമായി സംഭവിക്കുന്നുണ്ട്. നമ്മുടെ പ്രകടനം മികച്ചതല്ലെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാനാണ് ചിലർ ശ്രമിക്കുന്നത്. ടീം മാനേജ്‌മെന്റ് ഇക്കാര്യം ഗൗരവമായി കാണണം. 13, 14, 15 എന്നിങ്ങനെ ഏത് പ്രായമായാലും അന്താരാഷ്ട്ര ക്രിക്കറ്റാണ് കളിക്കുന്നത്. സയിം അയൂബ് കുട്ടിയല്ല. സ്വന്തം പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്,' അക്മൽ പറഞ്ഞു.
Pakistani all-rounder Saim Ayub's "baby-rocking" celebration after dismissing Indian teenager Vaibhav Suryavanshi during the Asian Games 2026 cricket final sparked controversy. Former Pakistan wicket-keeper Kamran Akmal strongly condemned Ayub's gesture, emphasizing the need for respect for all players in international cricket regardless of age, and urging players to focus on performance over social media attention.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |