SignIn
Kerala Kaumudi Online
Thursday, 02 July 2026 6.48 PM IST

അച്ഛന്റെ ബാറ്റിംഗ് ശൈലിയെ ഓർമിപ്പിച്ച് സമിത്: ക്ലാസിക് ഷോട്ടുകൾ പറത്തി രാഹുൽ ദ്രാവിഡിന്റെ മകൻ

rahul-dravid-and-samit
രാഹുൽ ദ്രാവിഡ്,​ സമിത് ദ്രാവിഡ്

ബംഗളൂരു: കെഎസ്‌സിഎ ട്വന്റി20 ട്രോഫി മത്സരത്തിൽ മികച്ച പ്രകടനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും കിടിലൻ ഷോട്ടുകൾ പായിച്ച സമിതിന്റെ ബാറ്റിംഗ് ശൈലി രാഹുലിന്റെ പ്രകടനത്തെ ഓർമിപ്പിച്ചുവെന്നാണ് ആരാധകർ പറയുന്നത്. ബാറ്റിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ഹുബ്ലിയിലെ കെഎസ്‌സിഎ ഗ്രൗണ്ടിലാണ് അച്ഛന്റെ പ്രകടനം ഓർമിപ്പിച്ച് മകൻ ക്ലാസിക് ഷോട്ടുകൾ പറത്തിയത്. ഹുബ്ലി ടൈഗേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ, കല്യാണി ബംഗളൂരു ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് സമിത് മികച്ച പ്രകടനം കാഴ്ചവച്ചത്. 23 പന്തുകളിൽനിന്ന് ആറ് ഫോറുൾപ്പെടെ 32 റൺസാണ് സമിത് സ്വന്തമാക്കിയത്. ബാക്ക്-ഫൂട്ട് കട്ടുകളും ലോഫ്റ്റഡ് ഡ്രൈവുകളും പുൾ ഷോട്ടുകളും ഉൾപ്പെടുന്നതായിരുന്നു താരപുത്രന്റെ ഇന്നിംഗ്സ്. മത്സരത്തിൽ രണ്ട് റൺസിന് ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMIT DRAVID, RAHUL DRAVID SON, SAMIT DRAVID BATTING, RAHUL DRAVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360