SignIn
Kerala Kaumudi Online
Saturday, 11 July 2026 12.05 PM IST

വിംബിൾഡൺ റോയൽ ബോക്‌സിൽ സച്ചിനും ഭാര്യക്കുമൊപ്പം ശുഭ്‌മാൻ ഗിൽ, ചിത്രം വൈറൽ

shubman-gill-
ശുഭ്‌മാൻ ഗിൻ, അഞ്‌ജലി, സച്ചിൻ ടെൻഡുൽക്കർ

ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് വേദിയിൽ കസേര പങ്കിട്ട് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്‌ടൺ ശുഭ്‌മാൻ ഗില്ലും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. സെന്റർ കോർട്ടിലെ റോയൽ ബോക്‌സിൽ സച്ചിൻ, ഭാര്യ അഞ്ജലി എന്നിവർക്കൊപ്പം ഗിൽ മത്സരം കാണുന്നതിന്റെ ചിത്രം വൈറലാവുകയാണ്. റോയൽ ബോക്‌സിലിരുന്ന് വിംബിൾഡൺ മത്സരം കാണാൻ ക്ഷണം ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ നായകനാണ് ഗിൽ. സച്ചിൻ, വിരാട് കൊഹ്ലി, രോഹിത് ശർമ്മ എന്നിവർക്കാണ് നേരത്തെ ക്ഷണം ലഭിച്ചിട്ടുള്ളത്.

നേരത്തെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന ബ്രിട്ടീഷ് ഗ്രാൻ പ്രീ മത്സരത്തിലും വിശിഷ്ടാതിഥിയായി ഗിൽ എത്തിയിരുന്നു. ഫോർമുല വൺ റേസ് മത്സരം കാണുകയും ചെയ്തു. ഗില്ലിന്റെ ആദ്യ ഫോർമുല വൺ റേസ് അനുഭവമായിരുന്നു അത്.

അതേസമയം, ഗില്ലും സച്ചിന്റെ മകൾ സാറയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലെ അഭ്യൂങ്ങൾ ശക്തമാണ്. ഇരുവരെയും പല വേദികളിൽ ഒരേസമയം കണ്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

English Summary

Indian Test and ODI captain Shubman Gill joined cricket legend Sachin Tendulkar and Anjali Tendulkar in Wimbledon's Royal Box to watch a Centre Court match. Gill became the fourth Indian cricket captain to receive this prestigious invitation, following Sachin Tendulkar, Virat Kohli, and Rohit Sharma.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBMAN GILL WIMBLEDON, SACHIN TENDULKAR, WIMBLEDON ROYAL BOX, SHUBMAN GILL VIRAL PHOTO, SHUBMAN GILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360