SignIn
Kerala Kaumudi Online
Thursday, 24 September 2026 11.41 PM IST

രഞ്ജി : ബംഗാൾ ,കർണാടക, മദ്ധ്യപ്രദേശ് സെമിയിൽ

cricket

മുംബയ് : ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വിജയിച്ച് പശ്ചിമ ബംഗാൾ,കർണാടക,മദ്ധ്യപ്രദേശ് ടീമുകൾ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിയിലെത്തി. പശ്ചിമ ബംഗാൾ ക്വാർട്ടറിൽ ആന്ധ്രയെ അഞ്ചുവിക്കറ്റിനാണ് കീഴടക്കിയത്. സെമിയിൽ മദ്ധ്യപ്രദേശാണ് ബംഗാളിന്റെ എതിരാളികൾ. ക്വാർട്ടറിൽ ജാർഖണ്ഡിനെ ഒൻപത് വിക്കറ്റിനാണ് മദ്ധ്യപ്രദേശ് തകർത്തത്. ഇന്നിംഗ്സിനും 281 റൺസിനും ഉത്തരാഖണ്ഡിനെതിരെ വിജയം കണ്ട കർണാടകയ്ക്ക് പഞ്ചാബോ സൗരാഷ്ട്രയോ ആകും സെമിയിൽ എതിരാളികൾ. അവസാന ദിവസമായ ഇന്ന് സൗരാഷ്ട്രയ്ക്ക് എതിരെ ജയിക്കാൻ പഞ്ചാബിന് 252 റൺസ് വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360