നാഗോയ: ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യയ്ക്ക് വെള്ളി തുടക്കം. വുഷുവിൽ വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ഴാങ് ഷിയോവോയുവിനോട് 0 -2 എന്ന സ്കോറിന് റോഷിബിന പരാജയപ്പെടുകയായിരുന്നു.
മണിപ്പൂരുകാരിയായ റോഷിബിന 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2022 ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിന്റെ നാലാം ദിവസമായ ഇന്നലെ ഇന്ത്യയുടെ അക്കൗണ്ടിൽ അഞ്ച് മെഡലുകൾ ചേർത്തിരുന്നു. 28 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച് വെള്ളിത്തിളക്കത്തിൽ മിന്നിത്തിളങ്ങിയ മീര തന്നെയായിരുന്നു ഇന്നലെ ഇന്ത്യയുടെ ഹൈലൈറ്റ്. എച്ച്. എസ് പ്രണോയ്യും അർജുനും ഉൾപ്പെട്ട പുരുഷ ബാഡ്മിന്റൺ ടീമിന്റെ വെങ്കല നേട്ടം കേരളത്തിന് ആവേശമായി. കോമൺ വെൽത്ത് ഗെയിംസിലെ ഹാട്രിക് സ്വർണ നേട്ടത്തിന് പിന്നാലെ ഏഷ്യൻ ഗെയിംസിലെ വെള്ളിത്തിളക്കവുമായി മിന്നിത്തിളങ്ങുകയാണ് മീരാ ബായി.
വെയ്റ്റ്ലിഫ്ടിംഗ് വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ആകെ 198 കിലോഗ്രാം ഭാരം ഉയർത്തിയാണ് മീര വെള്ളിയണിഞ്ഞത്. സ്നാച്ചിൽ 87 ഉം ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും ഉയർത്തിയാണ് ചാനു വെള്ളി സ്വന്തമാക്കിയത്. എറെ കാത്തിരിപ്പിനൊടുവിൽ കരിയറിലെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണ് ചാനു ഇന്നലെ കഴുത്തിലണിഞ്ഞത്. ഇതോടെ ഒളിമ്പിക്സും ലോകചാമ്പ്യൻഷിപ്പും കോമൺവെൽത്ത് ഗെയിംസും ഉൾപ്പെടെ പ്രധാന മീറ്റുകളിലെല്ലാം മെഡൽ നേടാൻ ചാനുവിനായി.
2018ലെ ഏഷ്യൻ ഗെയിംസിൽ പരിക്ക് കാരണം പങ്കെടുക്കാനാകാതിരുന്നതും 2023 ൽ ഹാംഗ്ഷുവിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും ഉൾപ്പെടെ നിരവധി തിരിച്ചടികൾക്ക് ശേഷമാണ് ഇത്തവണ ചാനു പോഡിയലിലെത്തിയത്. ഉത്തര കൊറിയയുടെ റി സോംഗ് ഗം ഗെയിംസ് റെക്കാഡോടെ സ്വർണം നേടി.
India opened the fifth day of the Asian Games with a silver medal in wushu. Manipur's Roshibina Devi won silver in the women's 60kg Sanda category after losing 0-2 to China's Zhang Xiaoyuan in the final. Roshibina had previously won bronze at the 2018 Jakarta Asian Games and silver at the 2022 Hangzhou Asian Games.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |