SignIn
Kerala Kaumudi Online
Thursday, 24 September 2026 6.26 PM IST

ഏറ്റവും വലിയ രാജ്യവിരുദ്ധൻ ഗ്യാനേഷ് കുമാർ, ചീഫ് ഇലക്ഷൻ കമ്മീഷണർ 48 മണിക്കൂറിനകം രാജിവയ്‌ക്കണം, പ്രതിഷേധത്തിന് സിജെപി

READ ENGLISH VERSION
cjp-protest
അഭിജിത് ദീപ്കെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത്ത് ദീപ്കെ. 2024ലെ ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കിട്ടാതെവന്ന ബിജെപി പരിഭ്രാന്തരായെന്നും പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി വോട്ട് നീക്കം ചെയ്‌തെന്ന് സിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ഇവരൊക്കെ തിര‌ഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി യാദൃശ്ചികമല്ല എന്ന് സിജെപി നേതാക്കൾ പറഞ്ഞു. ഉദ്ദവ് താക്കറെ, ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപി, എം കെ സ്റ്റാലിൻ, പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജ്‌രിവാൾ എന്നിവർ നേരിട്ട തിരിച്ചടി കേവലം യാദൃശ്ചികമല്ലെന്നും കൃത്യമായ പാറ്റേൺ ആണെന്നുമാണ് സിജെപി വാദം. ജനങ്ങളുടെ വോട്ടുകൾ മോഷ്‌ടിക്കപ്പെടുകയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്നാണ് സിജെപി ഇൻസ്‌റ്റയിൽ പറഞ്ഞത്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തെയാകെ ഇല്ലാതാക്കിയാൽ അതിനെ ജനാധിപത്യമെന്ന് എങ്ങനെ പറയാനാകുമെന്ന് സിജെപി നേതാക്കൾ ചോദിക്കുന്നു. ബംഗാളിൽ മമതാ ബാനർജിയുടെ മണ്ഡലത്തിൽ നിന്ന് 50000 വോട്ടും , എംകെ സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് ഒരുലക്ഷം വോട്ടും കേജ്‌രിവാളിന്റെ മണ്ഡലത്തിൽ നിന്ന് 40,000 വോട്ടുകളും വെട്ടിയെന്ന് സിജെപി ആരോപിച്ചു. കേരളത്തിൽ പിണറായി സർക്കാർ പരാജയപ്പെട്ടത് വോട്ടർ‌പട്ടികയിലെ വെട്ടിനിരത്തൽ കാരണമാണെന്ന് അവർ പറഞ്ഞു.

കഴിഞ്ഞദിവസം ഇലക്ഷൻ കമ്മിഷനിൽ നിന്നും പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ‌ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകനാണ്. ഈ രാജ്യത്തെ ഏറ്റവും വലിയ രാജ്യദ്രോഹിയാണ്. രാജ്യത്തെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണയാൾ. ഗ്യാനേഷ് കുമാർ അധികാരത്തിലേറിയശേഷം ആർക്ക് വോട്ട് ചെയ്യണം ആർക്ക് വേണ്ട എന്നത് സർക്കാരാണ് തീരുമാനിക്കുന്നത്. ഇതാണോ ജനാധിപത്യം? ആകെ 13 കോടി വോട്ടുകളാണ് നീക്കം ചെയ്‌തത്. ഇതൊരു ചെറിയ സംഖ്യയല്ലെന്ന് സിജെപി നേതാക്കൾ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ ആവശ്യപ്പെട്ടുള്ള ഓൺലൈൻ ക്യാമ്പെയിൻ സിജെപി ആരംഭിച്ചു.

English Summary

CJP leader Abhijith Deepke has announced plans to launch a nationwide protest demanding the resignation of Chief Election Commissioner Gyanesh Kumar. The party alleges that after the BJP failed to secure a majority on its own in the 2024 Lok Sabha election, votes were allegedly removed from electoral rolls on a large scale, targeting regional forces and opposition chief ministers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, GYANESH KUMAR, RESIGNATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360