SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

ടൈറ്റായെങ്കിലും തൃശൂർ ജയിച്ചു

s

തിരുവനന്തപുരം: കേരളാ ക്രിക്ക​റ്റ് ലീഗിന്റെ പതിമൂന്നാം ദിവസത്തെ ആദ്യ മൽസരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ ഫിനെസ് തൃശൂർ ടൈ​റ്റൻസിന് നാലു വിക്ക​റ്റിന്റെ ജയം. 85 റൺസ് വിജയലക്ഷ്യവുമായി ബാ​റ്റിംഗിനിറങ്ങിയ തൃശൂർ 17.5 ഓവറിൽ ആറുവിക്ക​റ്റിന് ലക്ഷ്യം കണ്ടു. തൃശൂരിനു വേണ്ടി 31 പന്തിൽ പുറത്താകാതെ പി.കെ മിഥുൻ 23 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാ​റ്റിംഗിനിറങ്ങിയ കൊച്ചിയുടെ മുൻനിര മുതൽ വാല​റ്റം വരെയുള്ള ബാ​റ്റ്സ്മാൻമാർ തൃശൂരിന്റെ ബൗളർമാർക്കു മുന്നിൽ വേഗത്തിൽ കീഴടങ്ങി. ഓപ്പണർ ആനന്ദ കൃഷ്ണനു മാത്രമാണ് രണ്ടക്കം കടക്കാനായത്. 26 പന്തിൽ 28 റൺസ് സ്വന്തമാക്കിയ ആനന്ദിനെ അക്ഷയ് മനോഹറിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ പുറത്താക്കി. തൃശൂരിന്റെ മുഹമ്മദ് ഇഷാക്കിന്റെ പന്തുകൾക്ക് മുന്നിൽ കൊച്ചി അടി പതറുന്ന കാഴ്ചയാണ് കാര്യവട്ടത്ത് കണ്ടത്. നാല് ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് നാലു വിക്ക​റ്റുകളാണ് ഇഷാക്ക് പിഴുതത്. 17 ഓവറിൽ 84 റൺസിന് കൊച്ചിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാ​റ്റിംഗിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ രണ്ടു വിക്ക​റ്റുകൾ നഷ്ടമായി. ക്യാപ്ടൻ ബേസിൽ തമ്പി എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വിഷ്ണു വിനോദിന്റെയും അഞ്ചാം പന്തിൽ അനസ് നസീറിന്റെയും വിക്ക​റ്റുകൾ തൃശൂരിന് നഷ്ടമായി. ഒന്നാം ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്ക​റ്റ് നഷ്ടത്തിൽ നാലു റൺസ് എന്ന നിലയിലായി തൃശൂർ. അഞ്ച് ഓവർ പൂർത്തിയായപ്പോൾ മൂന്നു വിക്ക​റ്റ് നഷ്ടത്തിൽ 23 എന്ന നിലയിലായിരുന്നു തൃശൂർ. 14ാം ഓവറിൽ ആറു വിക്ക​റ്റ് നഷ്ടത്തിൽ 61 എന്ന നിലയിലായി തൃശൂർ. തുടർന്ന് വിക്ക​റ്റുകൾ നഷ്ടമാകാതെ പി.മിഥുൻ ഏദൻ ആപ്പിൾ ടോം സഖ്യം തൃശൂരിനെ വിജയത്തിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360