SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

കൊമ്പൻസി​ന് വമ്പൻ തോൽവി​

kombans

തി​രുവനന്തപുരം : ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് ഒന്നിനെതിരെ നാലുഗോളുകൾക്ക് തോറ്റ് തിരുവനന്തപുരം കൊമ്പൻസ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മ ത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന കാലിക്കറ്റിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഒരു ഗോൾ നേടിയെങ്കിലും വീണ്ടും രണ്ട് ഗോളുകൾ കൂടി ഏറ്റുവാങ്ങേണ്ടിവന്നു.

12-ാം മിനിട്ടിൽ റിയാസ് പി.ടി മുഹമ്മദ്,20-ാം മിനിട്ടിൽ അബ്ദുൽ ഹക്കു,47-ാം മിനിട്ടിൽ ബാർഫോ ഏണസ്റ്റ്,58-ാം മിനിട്ടിൽ ബെൽഫോർട്ട് എന്നിവരാണ് കാലിക്കറ്റിനായി സ്കോർ ചെയ്തത്. 46-ാം മിനിട്ടിൽ കാർഡോസോ കുൻ ഡേവിഡ് കൊമ്പൻസിനായി വലകുലുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KOMBANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360