
തിരുവനന്തപുരം : ദുബായ്യിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ മലയാളി പെൺകുട്ടി അലക്സിയ എൽസ അലക് സാണ്ടർ റാഞ്ചിയിൽ നടന്ന ദേശീയ റാങ്കിംഗ് ബാഡ്മിന്റണിൽ അണ്ടർ 13 വിഭാഗത്തിൽ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെള്ളിയും നേടി ത്.ഡബിൾസിൽ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്സിയയുടെ കൂട്ടാളി.നേരത്തെ കൊൽക്കത്തയിൽ ഇതേ പരമ്പരയിൽ സിംഗിൾസിലും ഡബിൾസിലും വെങ്കലം നേടിയിരുന്നു.
അടൂർ കണ്ണംകോട് അറപ്പുരയിൽ ലൂയി വില്ലയിൽ റോമി അലക്സാണ്ടർ ലൂയിസിന്റെയും റീജ റോമിയുടെയും മകളാണ് അലക്സിയ. റീജ സംസ്ഥാന ബാസ്ക്കറ്റ്ബാൾ താരമായിരുന്നു.2019 ൽ ഇറ്റലിയിൽ ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിലും കളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |