SignIn
Kerala Kaumudi Online
Thursday, 22 October 2026 5.17 PM IST

ജൂനിയർ അത്‌ലറ്റിക്സ് : പാലക്കാട് മുന്നിലെത്തി​

athletics

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് കുതിപ്പ് തുടങ്ങി. ആദ്യദിനം മുന്നിട്ടു നിന്ന എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി 157 പോയിന്റോടെയാണ് പാലക്കാട് മുന്നിലെത്തിയത്. 113 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം.
ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനം നാല് മീറ്റ് റെക്കാഡുകൾ പിറന്നു. അണ്ടർ 20 വുമൺ വിഭാഗത്തിൽ 47 പോയിന്റുമായി എറണാകുളവും 44 പോയിന്റോടെ പാലക്കാടും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. 20 പോയിന്റോടെ കോട്ടയമാണ് ഈ വിഭാഗത്തിൽ മൂന്നാംസ്ഥാനത്ത്. അണ്ടർ 20 മെൻ വിഭാഗത്തിൽ 38 പോയിന്റുമായി പാലക്കാടാണ് മുന്നിൽ. 36 പോയിന്റ് നേടിയ എറണാകുളത്തിനാണ് രണ്ടാംസ്ഥാനം. 33 പോയിന്റ് സ്വന്തമാക്കിയ മലപ്പുറമാണ് മൂന്നാംസ്ഥാനത്ത്. അണ്ടർ 18 വുമൺ വിഭാഗത്തിൽ 25 പോയിന്റുള്ള മലപ്പുറമാണ് മുന്നിൽ. 18 പോയിന്റ് നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനത്താണ്. 17 പോയിന്റ് സ്വന്തമാക്കിയ പാലക്കാട് മൂന്നാമതാണ്. മെൻ വിഭാഗത്തിൽ 26 പോയിന്റുള്ള പാലക്കാടാണ് മുന്നിൽ. 25 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 19 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. അണ്ടർ 16 വിഭാഗം ഗേൾസിൽ 17 പോയിന്റുമായി ആലപ്പുഴയാണ് മുന്നിൽ. 14 പോയിന്റോടെ പാലക്കാട് രണ്ടാംസ്ഥാനത്തും 12 പോയിന്റുമായി ഇടുക്കി മൂന്നാമതുമുണ്ട്. മെൻ വിഭാഗത്തിൽ 18 പോയിന്റ് നേടിയ പാലക്കാടാണ് മുന്നിൽ. എറണാകുളം 14 പോയിന്റോടെ രണ്ടാം സ്ഥാനത്തും ഇടുക്കി 12 പോയിന്റോടെ മൂന്നാമതുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ATHLETICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360