SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 AM IST

തിരിച്ചടിച്ച് ജയിച്ച് കേരള ബ്ളാസ്റ്റേഴ്സ്

blsters

കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊഹമ്മദൻസിനെ തിരിച്ചടിച്ചിട്ട് കേരള ബ്ളാസ്റ്റേഴ്സ്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് മൊഹമ്മദൻസാണ്. 28-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് മൊഹമ്മദൻസിന്റെ ഗോൾ പിറന്നത്. 20-ാം മിനിട്ടിൽ ജോസഫര അദേയ്‌ക്ക് പരിക്കേറ്റതിനാൽ ഫ്ളോറന്റ് ഓഗിയറെ പകരമിറക്കിയാണ് മൊഹമ്മദൻസ് കളിച്ചത്. 23-ാം മിനിട്ടിൽ മുഹമ്മദ് അസ്ഹറിന്റെ ഫൗളിന് റഫറി മഞ്ഞക്കാർഡ് കാട്ടുകയും മൊഹമ്മദൻസിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്ത മിർയാലാൽ കാസിമോവ് ലക്ഷ്യം തെറ്റാതെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഈ ഗോളിന് ആദ്യ പകുതിയിൽ മൊഹമ്മദൻസ് ലീഡ് ചെയ്തു. ആദ്യ പകുതിയുടെ അവസാന സമയത്ത് ബ്ളാസ്റ്റേഴ്സ് അസ്ഹറിനെ വലിച്ച് ഡാനിഷ് ഫറൂഖിനെ കളത്തിലിറക്കി.

രണ്ടാം പകുതി​യി​ൽ ഗോൾ മടക്കാനുറച്ചായി​രുന്നു ബ്ളാസ്റ്റേഴ്സി​ന്റെ നീക്കങ്ങൾ.67-ാം മിനിട്ടിൽ സദോയ്‌യുടെ പാസിൽ നിന്ന് ഖ്വാമി പെപ്റയാണ് സമനില ഗോൾ നേടിയത്.75-ാം മിനിട്ടിൽ ഹുയിദ്റോം നവോച്ച സിംഗിൽ നിന്ന് ലഭിച്ച പാസുമായി ജീസസ് ജിമിനെസ് വിജയഗോൾ നേടുകയും ചെയ്തു.

സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്. ഇതോടെ അഞ്ചുമത്സരങ്ങളിൽ എട്ടുപോയിന്റുമായി ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാമതേക്ക് ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360