SignIn
Kerala Kaumudi Online
Thursday, 22 October 2026 6.21 PM IST

റുമേലി ധർ ഇന്ത്യ എ ടീം കോച്ച്

rumeli-dhar

തിരുവനന്തപുരം: കേരള അണ്ടർ 19 വനിതാ ടീമിന്റെ പരിശീലക റുമേലി ധറിനെ അണ്ടർ 19 വനിതാ ട്വന്റി-20 ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ എ ടീം ഹെഡ് കോച്ചായി നിയമിച്ചു. മുൻ ഇന്ത്യൻ താരമായ റുമേലി നിലവിൽ കെ.സി.എ അണ്ടർ 23 വനിതാ ടീമിന്റേയും ഹൈ പെർഫോമൻസ് സെന്ററിലേയും പരിശീലകയാണ്‌. കൊൽക്കത്തക്കാരിയായ റുമേലി ഇന്ത്യയ്ക്ക് വേണ്ടി നാല് ടെസ്റ്റ്, 78 ഏകദിനം, 18 ട്വന്റി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബംഗാൾ, എയർഇന്ത്യ, റെയിൽവേ, രാജസ്ഥാൻ, ആസാം എന്നിവർക്കായി നിരവധി ആഭ്യന്തര മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അണ്ടർ 19 ട്വന്റി-20 ചലഞ്ചർട്രോഫി മത്സരത്തിൽ ഇന്ത്യ എ ടീമിന്റെ ആദ്യ മത്സരം ഇന്ന് റായ്പൂരിൽ നടക്കും. ഇന്ത്യ ബി ടീമാണ് ആദ്യ എതിരാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RUMELI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360