
ജയപൂർ: ഇന്ത്യൻ ബാഡ്മിന്റൺ സെൻസേഷൻ പി.വി സിന്ധു വിവാഹിതയായി. . ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായിയാണ് വരന്. സോഫ്റ്റ്വെയര് കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവിന്റെ ഡയറക്ടര്‍ ആണ്. രാജസ്ഥാനിലെ ഉദയ്പൂരിലെ പഞ്ച നക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിൽ വച്ചായിരുന്നു സിന്ധുവും വെങ്കടദത്ത സായിയും വിവാഹിതരായത്. കായിക,രാഷ്ട്രീയ, ചലച്ചിത്ര രഗത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ വിവാഹത്തിന്റെ ചിത്രങ്ങളൊന്ും ഇന്നലെ രാത്രി വരെ ഔദ്യോഗികമായി പുറത്തുവിട്ടില്ല. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വധൂവരൻമാർക്ക് ആശംസ നേർന്ന് ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റു ചെയ്തിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.
ഇന്ന് ഹൈദരാബാദിൽ സിന്ധുവിന്റെയും സായിയുടേയും കുടുംബാംഗങ്ങൾ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |